l o a d i n g

കായികം

ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2026

റിയാദ്: താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബ്രസീലിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസ്. മൊറോക്കന്‍ ഫുട്‌ബോള്‍ ഏജന്റായ സുഹൈല എല്‍ താഹിരിയുമായുള്ള വിവാഹത്തിന് ശേഷം താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന പ്രചാരണം തെറ്റാണെന്നും എന്നാല്‍ ആ മതത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി പത്രമായ 'ഉകാസ്'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കാര്‍ലോസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'എനിക്ക് ഇസ്ലാം മതത്തോട് വലിയ ബഹുമാനമുണ്ട്. എന്റെ ഭാര്യ പ്രാര്‍ത്ഥിക്കുന്നത് കാണുന്നത് മനോഹരമായ ഒരു അനുഭവമാണ്. എന്നാല്‍ ഞാന്‍ മതം മാറിയെന്ന വാര്‍ത്തകള്‍ സത്യമല്ല,' കാര്‍ലോസ് പറഞ്ഞു. നാല് ആഴ്ച മുമ്പ് ബ്രസീലിലെ മുസ്ലീം പണ്ഡിതന്‍ ശൈഖ് ജിഹാദ് ഹമാദെയെ കണ്ട് കാര്‍ലോസ് കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചതായി തുര്‍ക്കിഷ് മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. തുര്‍ക്കി ഭരണകക്ഷി എം.പി അലി ഷാഹിനും ഈ വാര്‍ത്ത പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കാര്‍ലോസ് തിരുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് കുടുംബങ്ങളുടെയും മതപരമായ വിശ്വാസങ്ങളെ മാനിച്ചാണ് വ്യത്യസ്ത രീതികളില്‍ ചടങ്ങുകള്‍ നടത്തിയത്. തന്റെ കത്തോലിക്ക കുടുംബാംഗങ്ങളെയും, ഭാര്യയുടെയും അവരുടെ മുസ്ലീം സുഹൃത്തുക്കളുടെയും വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ സംബന്ധമായ ഒരു ബിസിനസ്സ് കൂടിക്കാഴ്ചയിലാണ് സുഹൈലയെ പരിചയപ്പെടുന്നത്. ഫിഫ ലൈസന്‍സുള്ള ഫുട്‌ബോള്‍ ഏജന്റായ സുഹൈലയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി വ്യക്തിപരമായും പ്രൊഫഷണലായും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് കാര്‍ലോസ് വെളിപ്പെടുത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിലൊരാളായ റോബര്‍ട്ടോ കാര്‍ലോസ്, 2002-ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ പ്രധാന അംഗമായിരുന്നു. റയല്‍ മാഡ്രിഡിനായി നീണ്ടകാലം കളിച്ച അദ്ദേഹം തുര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷെക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026