l o a d i n g

ഗൾഫ്

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ തുടര്‍ ഉത്തരവുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2026

അബുദാബി: ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും തുടര്‍ ഉത്തരവുണ്ടാകുന്നത് വരെ യു.എ.ഇ നിര്‍ത്തിവെച്ചു. മേഖലാതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

ഇറാനുമായുള്ള യു.എ.ഇയുടെ നിലവിലെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ അഫ്ര അല്‍ ഹമേലി ശക്തമായി തള്ളി. മേഖലയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിന് ചര്‍ച്ചകളും സഹകരണവുമാണ് യു.എ.ഇയുടെ നയമെന്ന് അവര്‍ ആവര്‍ത്തിച്ചു.

മേഖലാപരവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാനുമായുള്ള എല്ലാവിധ സാമ്പത്തിക, വാണിജ്യ ഇടപാടുകളും യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അല്‍ ഹമേലി വ്യക്തമാക്കി.

അന്താരാഷ്ട്ര സാമ്പത്തിക നിലവാരവും നിയമങ്ങളും കാത്തുസൂക്ഷിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. മേഖലാപരവും അന്തര്‍ദേശീയവുമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികള്‍ക്കും യു.എ.ഇയുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന് നേരെ ഇറാന്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ യു.എ.ഇ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടല്‍മാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തെ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തിയതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വിലയിരുത്തി. എങ്കിലും മിസൈലുകള്‍ രണ്ടും കടലില്‍ പതിച്ചതിനാല്‍ കരയില്‍ യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല.

ആദ്യ മിസൈല്‍ യു.എ.ഇയുടെ സമുദ്രാതിര്‍ത്തിക്ക് വെളിയിലും രണ്ടാമത്തേത് യു.എ.ഇയുടെ സമുദ്രാതിര്‍ത്തിക്കുള്ളിലുമാണ് പതിച്ചത്. പ്രതിസന്ധിയെത്തുടര്‍ന്ന് പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും ദിനചര്യകള്‍ തടസ്സമില്ലാതെ തുടരാമെന്നും അധികൃതര്‍ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026