l o a d i n g

ഗൾഫ്

പ്രവാചകസ്‌നേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തണം - ഫര്‍ഹാന്‍ സ്വലാഹി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2026

ജിദ്ദ: പ്രവാചകനോടുള്ള സ്‌നേഹം വര്‍ഷത്തില്‍ ഒരു ദിവസം മാത്രം നിര്‍വ്വഹിക്കേണ്ട ഒരു ആചാരമല്ലെന്നും ഒരു വിശ്വസിയുടെ ജീവിതത്തിലുടനീളം ഉണ്ടാകേണ്ടതാണെന്നും യുവ ഇസ്ലാഹീ പ്രഭാഷകനും കണ്ണൂര്‍ ദാറുല്‍ ബയ്യിനാ കോളേജ് പ്രിന്‍സിപ്പലുമായ ഫര്‍ഹാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. 'പ്രവാചകസ്‌നേഹം : ആഘോഷമല്ല, അനുധാവനമാണ്' എന്ന വിഷയത്തെ ആസ്പതമാക്കി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം അനുയായികള്‍ മുഹമ്മദ് നബിയെ സ്‌നേഹിക്കുന്ന പോലെ ലോകത്ത് ഒരു നേതാവും തന്റെ അണികളാല്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന് അക്കാലത്ത് മക്കയില്‍ ജീവിച്ച പ്രവാചകന്റെ ശത്രുക്കള്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. പ്രവാചകന്‍ മദീനയിലേക്ക് വന്ന ദിവസം അവിടുത്തുകാര്‍ സന്തോഷിച്ചത്‌പോലെ പിന്നീട് ഒരിക്കലും അവര്‍ സന്തോഷിച്ചിട്ടില്ലെന്ന് ചരിത്രത്തില്‍ കാണാവുന്നതാണ്. യുദ്ധത്തിലും മറ്റു സന്നിഗ്ദ്ധ ഘട്ടത്തിലുമൊക്കെ സ്വന്തം ശരീരംകൊണ്ട് പ്രവാചകന് സംരക്ഷണം നല്‍കാന്‍ അദേഹത്തിന്റെ അനുയായികള്‍ എന്നും മുന്നിലായിരുന്നു. എന്നാല്‍ അത്രത്തോളം അദ്ദേഹത്തെ സ്‌നേഹിച്ച അനുജരന്‍മാര്‍ ആരും തന്നെ ഇന്ന് കാണുന്നത് പോലെ പ്രവാചകന്റെ ജന്മദിനം കൊണ്ടാടുകയോ അന്നത്തെ ദിവസം പ്രത്യേകമായി എന്തെങ്കിലും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്തിട്ടില്ല.

പ്രവാചകന്റെ കാലശേഷം 3 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട് ഷിയാക്കള്‍ ആരംഭിക്കുകയും പിന്നെയും 3 നൂറ്റാണ്ടുകള്‍ക്ക് ശേഷം മുളഫ്ഫര്‍ രാജാവ് ഏറ്റെടുക്കയും ചെയ്തതതിന് ശേഷമാണ് ഇങ്ങനെയൊരു ആചാരം മുസ്ലിങ്ങള്‍ക്കിടയിലേക്ക് കടന്നുവന്നത്. പ്രവാചകന്റെ അനുയായികള്‍, പിന്നീട് ആദ്യത്തെ 3 നൂറ്റാണ്ടിലെ മുസ്ലിംകള്‍, കര്‍മ്മശാസ്ത്ര ഇമാമുകള്‍, ഹദീസ് പണ്ഡിതന്‍മാര്‍ തുടങ്ങി ആര്‍ക്കും പരിചയമില്ലാത്ത ഈ ആചാരം നബി (സ) ജനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സൗദി അറേബ്യയില്‍ ഇന്നുമില്ല എന്നും നാമോര്‍ക്കണം. അതിനാല്‍ പ്രവാചകസ്‌നേഹം കേവലം ഒരു ദിവസത്തിലോ മാസത്തിലോ ഒതുക്കാതെ ജീവിതകാലം മുഴുവന്‍ അദേഹത്തിന്റെയും അനുജരന്മാരുടെയും മാതൃക ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉണര്‍ത്തി.

നേരത്തെ സനയ്യാ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ബിന്‍ ഖലീല്‍ അല്‍ റായി സംഗമം ഉദ്ഘാടനം ചെയ്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസ്സുദ്ധീന്‍ സ്വലാഹി സ്വാഗതം ആശംസിക്കുകയും ഷാഫി ആലപ്പുഴ നന്ദിയറിയിക്കുകയും ചെയ്തു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026