l o a d i n g

ഗൾഫ്

നൂറുല്‍ ഖുര്‍ആന്‍ പ്രോഗ്രാമിന് പ്രോജ്ജ്വല സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2026

ജിദ്ദ: വിശുദ്ധ ഖുര്‍ആന്റെ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി അനസ് ബിന്‍ മാലിക് സെന്റര്‍ ഈ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 40 ദിവസത്തെ ഖുര്‍ആന്‍ മനഃപാഠ കോഴ്സ് 'നൂറുല്‍ ഖുര്‍ആന്‍' പ്രോജ്ജ്വലമായി സമാപിച്ചു. ഷറഫിയ്യ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമാപന ചടങ്ങില്‍ നൂറിലധികം പ്രവാസികള്‍ കുടുംബസമേതം പങ്കെടുത്തു. പരിപാടി അനസ് ബിന്‍ മാലിക് സെന്റര്‍ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്തു.

ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികളില്‍ ഏറ്റവും ഉത്തമരെന്നും അത് പ്രോത്സാഹിപ്പിക്കുന്നവര്‍ സമൂഹത്തിന് വലിയ മാതൃകയാണെന്നും പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. മൊബൈലും മറ്റു ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കാതെ ദിവസവും 12 മണിക്കൂര്‍ വീതം 40 ദിവസം ഖുര്‍ആന്‍ പഠനത്തിനായി മാറ്റിവെച്ച കുട്ടികള്‍, പഠനത്തോടൊപ്പം ക്ഷമയുടെ പുതിയ പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുക കൂടി ചെയ്തതായി അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ടതെല്ലാം ഏറ്റവും മഹത്തരമാണെന്നും അത് പഠിക്കുന്നതോടൊപ്പം അതിന്റെ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് മാതൃകയായി ജീവിക്കാന്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നവര്‍ക്ക് സാധിക്കണമെന്നും ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റി ദഅവാ സെന്റര്‍ (JDCC) മേധാവി ശൈഖ് ഇബ്രാഹീം ബിന്‍ ഖലീല്‍ അര്‍റായി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. നൂറുല്‍ ഖുര്‍ആന്‍ തഹ്ഫീദ് പ്രോഗ്രാമില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

നൂറുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ റഫീഖ് ഇബ്രാഹീം പ്രോഗ്രാമിന്റെ നാള്‍വഴികള്‍ വിശദീകരിച്ചു. ശൈഖ് ഖാലിദ് അല്‍ വാസില്‍, ഉമര്‍കോയ മദീനി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുര്‍റഊഫ് അല്‍ ഹികമി പരിഭാഷ നിര്‍വഹിച്ചു. ഹാഫിള് ജാസിം ഇഖ്ബാല്‍, കറമുല്ലാഹ് അല്‍ ബൈറൂതി, നൂറുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ശമ്മാസ്, അബ്ദുര്‍റഹ്‌മാന്‍ മുഹമ്മദ് എന്നിവര്‍ ഖിറാഅത്ത് നിര്‍വഹിച്ചു.

ജെ.ഡി.സി.സി. പ്രസിഡന്റ് സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജെ.ഡി.സി.സി. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, ട്രഷറര്‍ നബീല്‍ പാലപ്പറ്റ, സഹഭാരവാഹികളായ അബ്ദുര്‍റശീദ് ചേരൂര്‍, റൗനഖ് പുത്തൂര്‍ പള്ളിക്കല്‍, ഹാഫിള് മുഹമ്മദ് ഇഖ്ബാല്‍, സല്‍മാന്‍ ബാലുശ്ശേരി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അനസ് ബിന്‍ മാലിക് മദ്രസാ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും ജെ.ഡി.സി.സി. എഡ്യൂക്കേഷന്‍ സെക്രട്ടറി നൗഫല്‍ പീടിയേക്കല്‍ നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026