l o a d i n g

ഗൾഫ്

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എന്‍.ആര്‍.കെ യാത്രയയപ്പ്; സൗദിയിലെ മലയാളി സമൂഹം നല്‍കിവരുന്ന സേവനം നിസ്തുലമെന്ന് അബു മാത്തന്‍ ജോര്‍ജ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
August 18, 2026

റിയാദ്: 27 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം അധിവസിക്കുന്ന സൗദി അറേബ്യ പോലൊരു രാജ്യത്ത്, മുഴുവന്‍ പൗരന്മാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ഇന്ത്യന്‍ മിഷന് മലയാളി സമൂഹം നല്‍കിവരുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് റിയാദ് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (DCM) അബു മാത്തന്‍ ജോര്‍ജ് പറഞ്ഞു. സൗദിയിലെ തന്റെ നിശ്ചിത സേവനകാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡി.സി.എമ്മിന്, റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ. ഫോറത്തിന്റെ നേതൃത്വത്തില്‍ ഒലയ്യയിലെ അല്‍ ഖസര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നല്‍കിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളെയെല്ലാം കോര്‍ത്തിണക്കി പൊതുകാര്യങ്ങളില്‍ എന്‍.ആര്‍.കെ. ഫോറം പോലൊരു പ്ലാറ്റ്ഫോമിന് കീഴില്‍ അണിനിരത്തുന്നത് റിയാദിലെ മലയാളി സംഘടനകള്‍ തമ്മിലുള്ള ഐക്യത്തിന്റെ പ്രതിഫലനമാണെന്നും അബു മാത്തന്‍ ജോര്‍ജ് പറഞ്ഞു.

യാത്രയയപ്പ് യോഗത്തില്‍ എന്‍.ആര്‍.കെ. ഫോറം ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സി.പി. മുസ്തഫ അധ്യക്ഷനായിരുന്നു.
എന്‍.ആര്‍.കെ. ഫോറം ഭാരവാഹികളായ അബ്ദുല്‍ അസീസ് വെങ്കിട്ടയും അലി ആലുവയും ചേര്‍ന്ന് ഡി.സി.എമ്മിനെയും ജലീല്‍ തിരൂര്‍, എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ വൈ. സാബിറിനെയും പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു.

എന്‍.ആര്‍.കെ. ഫോറം രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ കോണ്‍സുലര്‍ വൈ. സാബിര്‍, സലീം കളക്കര, സൈഗം ഖാന്‍, മുഹമ്മദ് സാക്കിയുദ്ദീന്‍, റഹ്‌മാന്‍ മുനമ്പത്ത്, ഇബ്രാഹിം സുബ്ഹാന്‍, ക്ലീറ്റസ് കുന്നുകുഴി, അഡ്വ. അബ്ദുല്‍ ജലീല്‍, കുമ്മില്‍ സുധീര്‍, നാസര്‍ കാരകുന്ന്, പത്മിനി ടീച്ചര്‍, റഹ്‌മത്ത് അഷ്റഫ്, ഷഹീബ വി.കെ., ബിജു മുല്ലശ്ശേരി, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്ന നിലയില്‍ അബു മാത്തന്‍ ജോര്‍ജ് നിര്‍വഹിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം, ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളോടും വിശേഷിച്ച് റിയാദിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടും അദ്ദേഹം കാണിച്ച താല്പര്യവും നല്‍കിയ പിന്തുണയും ഒരിക്കലും മറക്കാനാവില്ലെന്ന് ആശംസാ പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്നതിലുപരി, സൗദിയിലെ പ്രവാസികള്‍ക്ക് എപ്പോഴും സമീപിക്കാനും സംസാരിക്കാനും കഴിയുന്ന ഒരു നല്ല സുഹൃത്തിനെയാണ് അബു മാത്തന്‍ ജോര്‍ജിന്റെ സ്ഥലംമാറ്റത്തിലൂടെ നഷ്ടമാകുന്നതെന്നും പ്രസംഗകര്‍ പറഞ്ഞു. കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്വങ്ങളോടെ സമീപഭാവിയില്‍ തന്നെ സൗദിയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയും വ്യക്തിപരമായും അബു മാത്തന്‍ ജോര്‍ജിന് പൂച്ചെണ്ടുകള്‍ നല്‍കിയും പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. എന്‍.ആര്‍.കെ. ഫോറത്തിനുവേണ്ടി ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി പൊന്നാട അണിയിച്ചും ചെയര്‍മാന്‍ സി.പി. മുസ്തഫ ഉപഹാരം നല്‍കിയും ഡി.സി.എമ്മിനെ ആദരിച്ചു.

ഡോ. മീരാ മഹേഷ് അവതാരകയായിരുന്നു. ബാലുക്കുട്ടന്‍, മുജീബ് ഉപ്പട, നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ ചേര്‍ന്ന് ആദരം നല്‍കുന്നവരെ വേദിയിലേക്ക് ക്ഷണിച്ചു. എന്‍.ആര്‍.കെ. ഫോറം വൈസ് ചെയര്‍മാന്‍ ഷുഹൈബ് പനങ്ങാങ്ങര നന്ദി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026