l o a d i n g

ഗൾഫ്

സൗദിയില്‍ അധ്യാപകര്‍ സ്‌കൂളുകളിലേക്ക് തിരികെയെത്തി; പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2026

റിയാദ്: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി സൗദി അറേബ്യയിലെ 11 റീജിയണുകളിലെ അധ്യാപകര്‍ ഇന്നലെ സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചു. അടുത്ത ആഴ്ച വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് അധ്യാപകര്‍ എത്തിയത്.

ദീര്‍ഘകാലത്തെ അവധിക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിച്ച അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും സൂപര്‍വൈസര്‍മാര്‍ക്കുമൊപ്പമാണ് അധ്യാപകരും ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ജൂണ്‍ 25-നാണ് ഇവര്‍ക്കായി അവധി ആരംഭിച്ചിരുന്നത്. ആകെ 58 ദിവസത്തെ അവധികളുള്ള പുതിയ അധ്യയന വര്‍ഷത്തിലേക്കാണ് ഇത്തവണ ഇവര്‍ പ്രവേശിക്കുന്നത്.

പൊതുവെ മറ്റു റീജിയണുകളില്‍ ഓഗസ്റ്റ് 23 മുതലാണ് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.

മക്ക, മദീന, ജിദ്ദ, തായിഫ് മേഖലകളില്‍ ഈ സമയക്രമത്തില്‍ വ്യത്യാസമുണ്ട്. ഹജ്ജ് സീസണിലെ പ്രവര്‍ത്തനങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ അഡ്മിനിസ്ട്രേറ്റര്‍മാരും എജ്യുക്കേഷണല്‍ സൂപ്പര്‍വൈസര്‍മാരും ഇന്നലെ സ്‌കൂളുകളിലെത്തി. അധ്യാപകര്‍ ഓഗസ്റ്റ് 23 നു എത്തും. വിദ്യാര്‍ത്ഥികളുടെ ക്ലാസ് തുടക്കം ഓഗസ്റ്റ് 30 നാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026