l o a d i n g

ഗൾഫ്

കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ ആദരിച്ചു; ഇതാദ്യമായി വനിതാ മത്സരാര്‍ത്ഥികള്‍ക്ക് അവസരം; 133 രാജ്യങ്ങളില്‍ നിന്ന് 334 മത്സരാര്‍ത്ഥികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2026

ജിദ്ദ: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം എന്നിവയ്ക്കായുള്ള 46-ാമത് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം വിതരണം ചെയ്തു. മക്കയില്‍ വെച്ചായിരുന്നു ചടങ്ങ്.

മത്സരാര്‍ത്ഥികളുടെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിനും വിശുദ്ധ ഖുര്‍ആനോടുള്ള അവരുടെ സമര്‍പ്പണബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഓരോരുത്തര്‍ക്കും 5,000 സൗദി റിയാല്‍ വീതം ക്യാഷ് പ്രൈസ് നല്‍കി. ആകെ 1.5 ദശലക്ഷം റിയാലിലധികം തുകയാണ് ഇതിനായി ചെലവഴിച്ചത്. ഈ വര്‍ഷത്തെ മത്സരത്തിലെ മൊത്തം സമ്മാനത്തുക 1.02 കോടി റിയാലിലെത്തിയിരുന്നു. അഞ്ച് വിഭാഗങ്ങളിലായി 50 വിജയികളാണ് ഈ എഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

6 ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 133 രാജ്യങ്ങളില്‍ നിന്നുള്ള 334 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കായി രണ്ട് പ്രത്യേക ജഡ്ജിങ് പാനലുകള്‍ സജ്ജീകരിച്ചിരുന്നു. മികച്ച മനഃപാഠവും പാരായണ മികവും പ്രകടമാക്കിക്കൊണ്ട് പുരുഷ-വനിതാ ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ മാറ്റുരച്ചു.

ചരിത്രത്തില്‍ ആദ്യമായി വനിതാ മത്സരാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി എന്നത് ഈ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മാര്‍ക്ക് കണക്കുകൂട്ടലിലെ കൃത്യതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ജഡ്ജിങ് സിസ്റ്റം കൂടുതല്‍ പരിഷ്‌കരിച്ചു. മത്സരത്തിന് ശേഷം മക്കയിലെ പ്രമുഖ നാഴികക്കല്ലുകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലോക്ക് ടവര്‍ മ്യൂസിയത്തിലേക്ക് മത്സരാര്‍ത്ഥികള്‍ക്കായി സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചു. ജ്യോതിശാസ്ത്രവും സമയ മാനവും സംബന്ധിച്ച പ്രദര്‍ശനങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.

മത്സരശേഷം മദീന സന്ദര്‍ശിക്കാനും പുണ്യസ്ഥലങ്ങളുടെ ആത്മീയ അനുഭൂതി നുകരാനും കഴിഞ്ഞതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ സന്തോഷം പ്രകടിപ്പിച്ചു. പോര്‍ച്ചുഗലില്‍ നിന്നുള്ള സാറ സയാനി, റീയൂണിയനില്‍ നിന്നുള്ള അമാന്‍ ബാതെല്‍, മാലിദ്വീപില്‍ നിന്നുള്ള മൂസ അഷ്റഫ് തുടങ്ങിയ മത്സരാര്‍ത്ഥികള്‍ സൗദി ഭരണകൂടത്തിനും സംഘാത്തര്‍ക്കും നന്ദി അറിയിച്ചു. വിശുദ്ധ ഖുര്‍ആനെ സേവിക്കുന്നതിനായി സൗദി അറേബ്യ നല്‍കുന്ന കരുതലിനെയും അവര്‍ പ്രശംസിച്ചു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026