l o a d i n g

ഗൾഫ്

റിയാദില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2026

റിയാദ്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ഗള്‍ഫിലെ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പ്രമുഖര്‍ ഓര്‍മിപ്പിച്ചു.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഫ്രീഡം ടോക്ക്' സംഘടിപ്പിച്ചു

'സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി' എന്ന വിഷയത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ 'ഫ്രീഡം ടോക്ക്' സംഘടിപ്പിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്റര്‍ വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മിദ്‌ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.

ചടങ്ങില്‍ ഒക്ടോബര്‍ 23-ന് സംഘടിപ്പിക്കുന്ന 26-ാമത് 'ലേണ്‍ ദി ഖുര്‍ആന്‍' ദേശീയ സംഗമത്തിന്റെ പ്രമേയപ്രകാശനം ('മാറുന്ന കാലം മാറ്റമില്ലാത്ത ആദര്‍ശം') എന്‍.ആര്‍.കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കികൊണ്ട് ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. വിവിധ സംഘടനകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത്, ഫൈസല്‍ കൊണ്ടോട്ടി, അബ്ദുള്ള വല്ലാഞ്ചിറ, റഹ്‌മത്തെ ഇലാഹി, സുരേന്ദ്രന്‍ കൂട്ടായി, ഷഫീഖ് പാനൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂര്‍ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫര്‍ഹാന്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

ബിസ്മില്‍-അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: ഒ.ഐ.സി.സി

സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട മതേതരവും ഐക്യപൂര്‍ണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച 'ആസാദി @ 79' സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും തമ്മിലുള്ള ആത്മബന്ധം മതസൗഹാര്‍ദ്ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മീഡിയ കണ്‍വീനര്‍ അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. നാദിര്‍ഷാ റഹ്‌മാന്‍ ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജില്ലാ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികളായ ജൈസല്‍ വാണിയമ്പലം, റിയാസ് ആസാദ്, ജംഷീര്‍ ചെറുകാട്, അജ്നാസ് എറണാകുളം എന്നിവരെ ആദരിച്ചു. നേതാക്കളും പ്രവര്‍ത്തകരും കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷം സമാപിച്ചത്. സോണി പാറക്കല്‍ സ്വാഗതവും ബഷീര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

പ്രവാസി മലയാളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

റിയാദിലെ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷന്റെ (പി.എം.എഫ്.) നേതൃത്വത്തിലും സ്വാതന്ത്ര്യദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു. ബിലാല്‍ നിസാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ദേശഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് യാസിര്‍ അലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം തൊമ്മികുഞ്ഞ് സ്രാമ്പിക്കല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സലിം വാലിലപ്പുഴ, ഷിബു ഉസ്മാന്‍, ബഷീര്‍ സാപ്റ്റിക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങല്‍, ഫൗസിയ നിസാം, സുനി ബഷീര്‍, റസീന അല്‍ത്താഫ്, നിഷ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് നാസര്‍ പൂവ്വാര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026