l o a d i n g

ഗൾഫ്

ജിദ്ദ നവോദയ യുവജന വേദി 'യുവപ്രതീക്ഷ 2026'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2026

ജിദ്ദ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ യുവജന വേദിയുടെ നേതൃത്വത്തിൽ 'യുവപ്രതീക്ഷ 2026' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് DYFI നടത്തുന്ന പരിപാടികളുടെ തുടർച്ചയായാണ് ജിദ്ദയിലും യുവജന വേദി ഈ പരിപാടി സംഘടിപ്പിച്ചത്. യുവജന വേദി കേന്ദ്ര കൺവീനർ ലാലു വേങ്ങൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. സഫ ഏരിയ യുവജന വേദി കൺവീനർ ഫുളൈൽ വളപുരം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ആശയങ്ങൾക്ക് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാനത്തെ വി.ഡി. സതീശൻ സർക്കാരിന്റേതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കിസ്മത്ത് മമ്പാട് ആരോപിച്ചു. പി.എം. ശ്രീ, വഖഫ് വിഷയം എന്നിവയിൽ കേന്ദ്ര നിലപാടിനോട് ചേർന്നുനിൽക്കുകയും, വന്ദേമാതരം ആലാപനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ എന്നിവയിലൂടെ സംഘപരിവാറിന് വഴിതുറന്നുകൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കൂടാതെ, ക്ഷേമ പെൻഷനുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയും, പ്രവാസി പെൻഷൻ മുടക്കിയും, ലൈഫ് മിഷൻ പദ്ധതി തകർത്തും പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ ഇവർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ CJPയുടെ നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സമരവും ചരിത്രപരമായ കർഷക പ്രക്ഷോഭവും വിജയകരമാക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് പോരാട്ടങ്ങൾക്ക് പുതിയ കരുത്തുപകരുന്ന കാര്യമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ലാലു വേങ്ങൂർ പറഞ്ഞു. ഭരണകൂട ഫാസിസത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ വരുംദിനങ്ങളിലും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും, രാജ്യത്തിന്റെ വൈവിധ്യങ്ങളെയോ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയോ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ലാലു വേങ്ങൂർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്‌മാൻ, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, മക്ക ഏരിയ യുവജന വേദി കൺവീനർ ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. ഖാലിദ് ബിൻ വലീദ് ഏരിയ യുവജന വേദി കൺവീനർ ഷഫീഖ് പള്ളത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാർ ഹറാജ് ഏരിയ യുവജന വേദി കൺവീനർ റഫീഖ് പുലാമന്തോൾ നന്ദി പറഞ്ഞു.

ഫോട്ടോ: നവോദയ യുവജന വേദിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കൺവീനർ ലാലു വേങ്ങൂർ സംസാരിക്കുന്നു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026