l o a d i n g

ഗൾഫ്

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം: ജിദ്ദ ഐ.സി.എഫ് ജനസഭ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2026

ജിദ്ദ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ജിദ്ദ റീജിയന്‍ ജനസഭ സംഘടിപ്പിച്ചു. മുഹ്യിദ്ദീന്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. മുഹ്സിന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.എം. സജിത്ത്, സോഷ്യല്‍ ആക്ടിവിസ്റ്റ് നാസര്‍ വെളിയങ്കോട്, സാദിഖ് ചാലിയാര്‍, മുഹ്യിദ്ദീന്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു.

യാസര്‍ അറഫാത്ത്, അബ്ദുല്‍ റസാഖ് കൂത്തുപറമ്പ്, ഇബ്രാഹിം മുസ്ലിയാര്‍, മുഹ്യിദ്ദീന്‍ അഹ്‌സനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്‍സൂര്‍ മാസ്റ്റര്‍ സ്വാഗതവും ഹനീഫ പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

അറിവും നേതൃശേഷിയും മൂല്യബോധവും ഉത്തരവാദിത്തബോധവുമുള്ള ശക്തമായ യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ജനസഭ അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവത്വത്തെ ഈ ദിശയിലേക്ക് വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ നാളത്തെ ഇന്ത്യയെ കൂടുതല്‍ ശക്തവും ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചതുമാക്കാന്‍ സാധിക്കൂ. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനോടൊപ്പം തന്നെ ജനാധിപത്യം സംരക്ഷിക്കാനുള്ള യുവതലമുറയുടെ ഉത്തരവാദിത്തവും ചടങ്ങില്‍ ഓര്‍മിപ്പിച്ചു.

അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും വിദ്വേഷത്തിനും അക്രമചിന്തകള്‍ക്കും പകരം വിവേകവും മൂല്യബോധവും സേവനമനോഭാവവും യുവാക്കളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഭരണഘടനയെ മനസ്സിലാക്കുന്നതും ഭാഷ, മതം, സംസ്‌കാരം എന്നിവയിലെ വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ട് മുന്നേറുന്നതുമായ ഒരു രാഷ്ട്രനിര്‍മാണം ഉണ്ടാകണം. ശാസ്ത്രം, സംരംഭകത്വം, സാമൂഹിക സേവനം, ജനാധിപത്യ പങ്കാളിത്തം എന്നിവയിലേക്ക് വഴിതുറക്കുന്ന ഒരു പുതിയ യുവശക്തി വളര്‍ന്നുവരട്ടെയെന്നും ജനസഭ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026