ജദ്ദ: കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ നിലവിലുള്ള മന്ത്രിമാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സൗദി മന്ത്രിസഭ (കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്) പുനഃസംഘടിച്ചുകൊണ്ട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുന്‍ രാജകീയ ഉത്തരവുകളും കാബിനറ്റ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 ഉം പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനം. മന്ത്രിസഭയുടെ കാലാവധി നാല് വര്‍ഷത്തില്‍ കവിയാന്‍ പാടില്ലെന്നും, അതിനുശേഷം രാജകീയ ഉത്തരവിലൂടെ പുനഃസംഘടിപ്പിക്കണമെന്നുമാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഊര്‍ജ്ജ മന്ത്രിയായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ ലോക്കല്‍ കണ്ടന്റ് ആന്‍ഡ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. ബന്ദര്‍ അല്‍ഖൊറൈഫിനെ ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കിയാണ് പുതിയ നിയമനം. ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ ചെയര്‍മാനായി മന്ത്രി പദവിയോടെ മാസിന്‍ അല്‍-സുദൈരിയെ നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ മുഹമ്മദ് അല്‍-കുവൈസിനെ ഒഴിവാക്കിയാണ് പുതിയ നിയമനം.
Related News