l o a d i n g

ഗൾഫ്

മൈത്രി കേരളീയം കര്‍മ്മ പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിന്; 'മൈത്രി കേരളീയം 2026' ഒക്ടോബര്‍ 30-ന്

Thumbnail

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 21-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ''മൈത്രി കേരളീയം 2026' ഒക്ടോബര്‍ 30-ന് വെള്ളിയാഴ്ച വൈകിട്ട് 7-ന് എക്‌സിറ്റ് 28-ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും.

ഈ വര്‍ഷത്തെ ''മൈത്രി കേരളീയം കര്‍മ്മ പുരസ്‌കാരം'' കേരള സര്‍ക്കാരിന്റെ വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് സമ്മാനിക്കും. മന്ത്രി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായി 2005-ല്‍ രൂപംകൊണ്ട മൈത്രി, രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. അശരണര്‍ക്കും രോഗികള്‍ക്കും നിര്‍ധനര്‍ക്കും വിവിധ ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനൊപ്പം, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കൈത്താങ്ങുമായി സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, മൈത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദേശ-ഭാഷാ വ്യത്യാസമില്ലാതെ റിയാദിലെ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

''മൈത്രി കേരളീയം 2026'-ന്റെ ഭാഗമായി അതിഥി ഗായികയ്‌ക്കൊപ്പം റിയാദിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും. റിയാദിലെ പ്രവാസി കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമാകും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്‌മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ട്രഷറര്‍ മുഹമ്മദ് സാദിഖ്, പ്രോഗ്രാം കണ്‍വീനറും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ്, ചെയര്‍മാന്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റ് നസീര്‍ ഖാന്‍, സെക്രട്ടറി സാബു കല്ലേലിഭാഗം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026