l o a d i n g

സാംസ്കാരികം

മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി

Thumbnail

ജിദ്ദ: മാസ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ഹസ്സന്‍ കൊണ്ടോട്ടിയും നൂഹ് ബീമാപ്പള്ളിയും സംഘടിപ്പിച്ച സംഗീത സായാഹ്നം ജിദ്ദയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. മുഷ്രിഫയിലെ ബി.എം.ആര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടി നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ഹിന്ദി ഗാനങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ പരിപാടിയില്‍ മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രേക്ഷകരുടെയും സാന്നിധ്യം ശ്ര്‌ദ്ധേയമായി.

ജിദ്ദയുടെ അഭിമാനമായ ബോളിവുഡ് ഗായകന്‍ ബസ്സാം പരിപാടിയില്‍ പങ്കെടുത്ത് ഏതാനും ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നൂഹ് ബീമാപ്പള്ളി, സോഫിയ സുനില്‍, റൈസ ആമിര്‍, അദ്നാന്‍, റാഫി ആലുവ, മന്‍സൂര്‍ പാങ്ങ്, ഐശ്വര്യ അനില്‍, ഹരിഷ്മ, ആര്‍ദ്ര, അഫ്രാ സബിന്‍ റാഫി, രമ്യ ബ്രൂസ്, ഹസ്സന്‍ കൊണ്ടോട്ടി എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. സുവിജ സത്യനും ഹസ്സന്‍ കൊണ്ടോട്ടിയും അവതാരകരായിരുന്നു. നവാസ് ബീമാപ്പള്ളി, ഗഫൂര്‍ മാഹി, അഷ്റഫ് ചുക്കന്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. ഇസ്മായില്‍ മണ്ണാര്‍ക്കാട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഹനയും ഹിബയും അവതരിപ്പിച്ച മനോഹരമായ നൃത്താവതരണവും പരിപാടിയുടെ പ്രത്യേക ആകര്‍ഷണമായി. കൊച്ചു കലാകാരികളുടെ പ്രകടനം സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ജിദ്ദ സൗഹൃദ കൂട്ടായ്മ കുരുന്നുകള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു.

ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക, വ്യാവസായിക രംഗത്തെ പ്രമുഖരായ വാസു ഹംദാന്‍, മോഹന്‍ ബാലന്‍, സഹീര്‍ മാഞ്ഞാലി, അബ്ദുള്ള മുക്കണ്ണി, അബ്ദുല്‍ റഹ്‌മാന്‍ മാവൂര്‍, ബഷീര്‍ പരുത്തിക്കുന്നന്‍, കാജാ മൊയ്തീന്‍, റാഫി ബീമാപ്പള്ളി, ജാഫറലി പാലക്കോട്, സുല്‍ഫിക്കര്‍ ഒതായി, ബാദുഷ മാസ്റ്റര്‍, ജോയ് മൂലന്‍, ഗുഡ് ഹോപ്പ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ജുനൈസ് ബാബു, റയാന്‍ ജിം സാരഥി സലാം, ഗായകന്‍ വിജേഷ് ചന്ദ്രു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026