l o a d i n g

കേരള

നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

Thumbnail

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും അധിക്ഷേപിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ കൊച്ചിയിലെ വീട്ടില്‍ പൊലീസ് പരിശോധന. തിരുവനന്തപുരത്തു നിന്നെത്തിയ സൈബര്‍ പൊലീസ് സംഘമാണ് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടില്‍ പരിശോധന നടത്തിയത്.

ടി.ജി. മോഹന്‍ദാസിന്റെ മൊഴിയെടുക്കാനാണോ അതോ അറസ്റ്റ് രേഖപ്പെടുത്താനാണോ പൊലീസ് എത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ജൂലൈ 29-നാണ് കലാപാഹ്വാനം നടത്തിയതിന് ഇയാള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസത്തോളമായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്നും നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.

ഡല്‍ഹിയിലെ സമരക്കാര്‍ക്കെതിരെ പ്രകോപനപരമായ രീതിയിലായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ വാക്കുകള്‍. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നായിരുന്നു ഇയാളുടെ പരാമര്‍ശം. ''ജന്തര്‍മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര്‍ മരിക്കും, കുറേപ്പേര്‍ മരിക്കില്ല... കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും'' - എന്നായിരുന്നു മോഹന്‍ദാസിന്റെ വാക്കുകള്‍. ഇതിനുപുറമെ, സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഇയാള്‍ നടത്തിയിരുന്നു. ഈ വിവാദ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടും യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല.

മറ്റു ചില കേസുകളില്‍ പ്രതികള്‍ വേഗത്തില്‍ അറസ്റ്റിലായപ്പോള്‍, ടി.ജി. മോഹന്‍ദാസിനെതിരെ നടപടി വൈകുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സൈബര്‍ പൊലീസ് സംഘം ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചിരിക്കുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026