l o a d i n g

കേരള

മാധ്യമ ഭവന്‍ സ്ഥാപിക്കണം: സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2026

കൊല്ലം: പ്രായവും രോഗങ്ങളും ഒറ്റപ്പെടലും കൊണ്ട് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മാധ്യമ ഭവന്‍ സ്ഥാപിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 9, 10, 11 തീയതികളില്‍ നടക്കുന്ന ഫോറത്തിന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

വിരമിച്ചശേഷം പ്രയാസമനുഭവിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വവും മതിയായ ചികിത്സയും കൂട്ടായ ജീവിതവും ഉറപ്പുവരുത്തുന്നതാകണം മാധ്യമ ഭവന്‍. ട്രഷരി മുഖേനെ പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കേരള സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം. പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ 15000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജേര്‍ണലിസ്റ്റ്സ് ക്ഷേമ ബോര്‍ഡ് രൂപീകരിക്കുക, ആശ്രിത പെന്‍ഷനും അവശ പെന്‍ഷനും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

നാളെ (ആഗസ്റ്റ് 10)് വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷത വഹിക്കും. ഇന്ന് (ആഗസ്റ്റ് 9)് ഉച്ചകഴിഞ്ഞ് മൂന്നിന് 'ഫീല്‍ ദ മോമെന്റ്' വാര്‍ത്താ ചിത്ര പ്രദര്‍ശനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 5.30-ന് നടക്കുന്ന മീഡിയ സെമിനാര്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 12-ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.

കൊല്ലം മേയര്‍ എ.കെ. ഹഫീസ് ആണ് സ്വാഗതസംഘം ചെയര്‍മാന്‍. കെ.പി. വിജയകുമാര്‍ (ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി), എസ്. സുധീശന്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍), കെ. സുന്ദരേശന്‍ (സംസ്ഥാന സെക്രട്ടറി), എം.എ. മജീദ് റാവുത്തര്‍ (ജില്ലാ സെക്രട്ടറി), പി. മുസ്തഫ, ഡി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026