l o a d i n g

ഗൾഫ്

പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2026

കൊല്ലം: വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിന് വിരാമമിട്ട് രണ്ടാഴ്ച മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി. ദമ്മാമിലെ നവയുഗം സാംസ്‌കാരികവേദി ഖോബാര്‍ തുഖ്ബ മേഖല വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ലാലു ശക്തികുളങ്ങര (54) ആണ് മരിച്ചത്. കൊല്ലം പെരിനാട് പണയം സീന ഭവനില്‍ താമസക്കാരനാണ്.

സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കഴിഞ്ഞ ഏഴ് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ പ്രയാസത്തിലായിരുന്ന അദ്ദേഹം, എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കുടുംബത്തോടൊപ്പം കഴിയാനായി രണ്ടാഴ്ച മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിലാണ് അപ്രതീക്ഷിത വേര്‍പാട്.

30 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ലാലു, തുഖ്ബയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. നവയുഗത്തിന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മികച്ച സംഘാടകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും മികച്ച സൗഹൃദബന്ധങ്ങളിലൂടെയും പ്രവാസി സമൂഹത്തിന്റെ സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം.

സീനയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ഥികളായ കൈലാസ്, ആകാശ് എന്നിവര്‍ മക്കളാണ്. ലാലുവിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും അനുശോചിച്ചു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026