l o a d i n g

സാംസ്കാരികം

പൃഥ്വിരാജിനെയും 'ഖലീഫ' ടീമിനെയും വരവേല്‍ക്കാന്‍ ലുലു സൗദി; ഓഗസ്റ്റ് 13ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍

Thumbnail

റിയാദ്: റിയാദില്‍ ആദ്യമായെത്തുന്ന പ്രശസ്ത സിനിമാതാരം പൃഥ്വിരാജിനെ വരവേല്‍ക്കാന്‍ ലുലു സൗദി ഒരുങ്ങുന്നു. ഓണം റിലീസായെത്തുന്ന 'ഖലീഫ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വിരാജും സിനിമയുടെ അണിയറപ്രവര്‍ത്തകരും മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ റൂഫ്ടോപ്പ് അരീനയില്‍ എത്തുന്നത്. ഓഗസ്റ്റ് 13-ന് വൈകുന്നേരം 6:30 മുതലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖലീഫയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നത്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20-നാണ് തിയറ്ററുകളിലെത്തുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. തെലുങ്ക് സിനിമാ താരം മാളവിക ശര്‍മ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണിത്.

ആക്ഷനും ചേസ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ് ഖലീഫ വിലയിരുത്തപ്പെടുന്നത്. 'പോക്കിരി രാജ'യ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

റിയാദില്‍ ആദ്യമായെത്തുന്ന പൃഥ്വിരാജിനെയും ഒപ്പം ഖലീഫ ടീമിനെയും ഒരുമിച്ച് വരവേല്‍ക്കാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികള്‍.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026