ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ മിലാദുന്നബിയോടനുബന്ധിച്ച് ഓഗസ്റ്റ് 28 (വെള്ളിയാഴ്ച) യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായതിനാല്‍ ശനി, ഞായര്‍ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഓഗസ്റ്റ് 28 മുതല്‍ 30 ഞായറാഴ്ച വരെയാണ് അവധി. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതല്‍ ജോലിയില്‍ തിരിച്ചെത്തണം. ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12നാണ് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ മിലാദുന്നബി ആചരിക്കുന്നത്.
Related News