l o a d i n g

ഗൾഫ്

വേങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി: ജിസാനില്‍ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ സ്വദേശി നൗഫലിന്റെ മൃതദേഹം ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2026

ജിദ്ദ/ജിസാന്‍: സ്ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ കോട്ടംപറമ്പ് സ്വദേശി പറമ്പന്‍ മുഹമ്മദ് അഷ്‌റഫ് (54) ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായി. മുപ്പത് വര്‍ഷമായി പ്രവാസിയായ അദ്ദേഹം ജിദ്ദ അല്‍ ഹംറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. പരേതനായ മുന്‍ പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ഇബ്രാഹിം ഹാജിയുടെയും ആമിന കുട്ടിയുടെയും മകനാണ്. ഭാര്യ: സുനീറ. മക്കള്‍: ഹാഷിം, ഹിഷാം, അസ്ഹര്‍. സഹോദരങ്ങള്‍: മന്‍സൂര്‍, അസ്മാബി, നുസൈബ, മുനീറ, പരേതയായ സാബിറ. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കര്‍മ്മങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ജിദ്ദ കെ എം സി സി പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.

സൗദി അറേബ്യയിലെ ജിസാന്‍ ദര്‍ബിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി എരണിക്കല്‍ നൗഫലിന്റെ (42) മൃതദേഹം ദര്‍ബില്‍ ഖബറടക്കി. ദര്‍ബില്‍ ടെക്സ്‌റ്റൈല്‍ ജീവനക്കാരനായിരുന്ന നൗഫല്‍, കഴിഞ്ഞ തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് പതിവ് നടത്തത്തിനിടെ ഈജിപ്ഷ്യന്‍ പൗരന്റെ വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലാവുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുണ്ടായിരുന്ന മൃതദേഹം വ്യാഴാഴ്ച ളുഹറിന് ശേഷം അബൂഅരീഷിലെ ഹോസ്പിറ്റലിനോട് ചേര്‍ന്ന മസ്ജിദിലും, അസറിന് ശേഷം ദര്‍ബ് അല്‍ ജൗഹറ മസ്ജിദിലും വെച്ച് ജനാസ നിസ്‌കാരങ്ങള്‍ നടത്തി. തുടര്‍ന്ന് ദര്‍ബ് അല്‍ഗായിം മഖ്ബറയില്‍ സംസ്‌കരിച്ചു. മുസ്തഫ സഹദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ജിസാന്‍ കെ എം സി സി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലെ വെല്‍ഫെയര്‍ വിംഗ് അംഗവുമായ ശംസു പൂക്കോട്ടൂര്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചു. നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ: മുഹമ്മദ് അഷ്‌റഫ്, നൗഫല്‍

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026