l o a d i n g

കേരള

ഇസ്സ്ലാഹിയ ഹോസ്റ്റല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' ആഗസ്റ്റ് 8-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2026

കോഴിക്കോട്: ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ താമസിച്ച് വിവിധ സ്‌കൂളുകളില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' 2026 ആഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ ക്യാമ്പസില്‍ നടക്കും. 1960 മുതല്‍ 2025 വരെ ഇസ്ലാഹിയ ഹോസ്റ്റലില്‍ താമസിച്ച് യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പഠിച്ച മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സംഗമം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിം മുഖ്യാതിഥിയായിരിക്കും. ഇസ്ലാഹിയ അസോസിയേഷന്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനും മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹ്‌മാന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതി അംഗം പി.വി. റഹ്‌മാബി ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ആറര പതിറ്റാണ്ടിലേറെ നീണ്ട ഇസ്ലാഹിയ ഹോസ്റ്റലിന്റെ വിദ്യാഭ്യാസ പാരമ്പര്യം ആഘോഷിക്കുന്ന ഈ സംഗമം, വിവിധ തലമുറകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരുമിക്കാനും അധ്യാപകരുമായും സഹപാഠികളുമായും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അപൂര്‍വ്വ അവസരമാകും. 1960 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സഹപാഠികളെയും അധ്യാപകരെയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന ഈ സംഗമം എല്ലാവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026