l o a d i n g

ബിസിനസ്

റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3.80 കോടി രൂപ

Thumbnail

കൊച്ചി: റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹി എക്സ്ഷോറൂം അടിസ്ഥാനത്തില്‍ 3 കോടി 80 ലക്ഷം രൂപയാണ് പ്രാരംഭ വില. റേഞ്ച് റോവറിന്റെ ആഡംബരവും സാങ്കേതിക മികവും സമന്വയിപ്പിക്കുന്ന ഈ മോഡലില്‍, എസ്വി അള്‍ട്രയ്ക്ക് മാത്രമായി ഒരുക്കിയ ടൈറ്റന്‍ സില്‍വര്‍ ബാഹ്യ ഫിനിഷ്, 23 ഇഞ്ച് അലോയ് വീലുകള്‍, ഓര്‍ക്കിഡ് വൈറ്റും സിന്‍ഡര്‍ ഗ്രേയും ചേര്‍ന്ന ലെതര്‍ രഹിത അള്‍ട്രാഫാബ്രിക്‌സ് ഉള്‍സജ്ജീകരണം, റാറ്റന്‍ പാം വെനീര്‍ എന്നിവ ഉള്‍പ്പെടുന്നു.

ലോകത്തിലെ ആദ്യത്തെ എസ്വി ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനമാണ് വാഹനത്തിലെ പ്രധാന സവിശേഷത. 21 ഭാരം കുറഞ്ഞ ഇലക്ട്രോസ്റ്റാറ്റിക് ട്രാന്‍സ്ഡ്യൂസറുകളും അഞ്ച് ബാസ് സ്പീക്കറുകളും ബോഡി ആന്‍ഡ് സോള്‍ സീറ്റുകളും സെന്‍സറി ഫ്‌ലോറും ചേര്‍ന്ന് യാത്രക്കാര്‍ക്ക് വ്യത്യസ്തമായ സംഗീതാനുഭവം നല്‍കുന്നു. ഓരോ സീറ്റിനും വ്യക്തിഗത ശബ്ദാനുഭവം ഒരുക്കുന്നതിനൊപ്പം ആറ് വെല്‍നെസ് പ്രോഗ്രാമുകളിലൂടെ വിശ്രമവും ഏകാഗ്രതയും വര്‍ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും.

395 കിലോവാട്ട് ശേഷിയുള്ള പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എട്ട് സിലിണ്ടര്‍ എന്‍ജിനിലാണ് എസ്വി അള്‍ട്ര നിലവില്‍ ലഭ്യമാകുന്നത്. ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനത്തില്‍ പുനഃസംസ്‌കരിച്ചതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എസ്വി അള്‍ട്ര പതിപ്പ് ഈ വര്‍ഷാവസാനത്തോടെ അവതരിപ്പിക്കുമെന്നും റേഞ്ച് റോവര്‍ വ്യക്തമാക്കി.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026