l o a d i n g

ഗൾഫ്

ദമ്മാമില്‍ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശിയും റിയാദില്‍ ഹൃദയാഘാതംമൂലം കൊല്ലം സ്വദേശിയും മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2026

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശിയും റിയാദില്‍ ഹൃദയാഘാതംമൂലം കൊല്ലം സ്വദേശിയും മരിച്ചു ദമ്മാമില്‍ മലപ്പുറം കാളികാവ് അടക്കാകുണ്ടിലെ ചോലക്കല്‍ അബ്ദുല്‍ റഷീദ് (63) ആണ് വാഹനം ഇടിച്ച് മരിച്ചത്. ഞായറാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ പാതയോരത്തുവെച്ച് റഷീദിനെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം, ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.

മാതാവ്: ആയമ്മ, ഭാര്യ: മൈമൂന, മക്കള്‍: നിഷാന, നഷീദ, മരുമകന്‍: സിറാജുല്‍ മുനീര്‍. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൊല്ലം നിലമേല്‍ വാഴോട് നിഷാദ് മന്‍സിലില്‍ അബ്ദുല്‍ ഫൈസി (49) ആണ് റിയാദില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്. റിയാദില്‍നിന്ന് 225 കിലോമീറ്റര്‍ അകലെ സൗദി കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട മഹത്ത ഷോബയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഇബ്രാഹിംകുഞ്ഞ്, മാതാവ്: ലത്തീഫാ ബീബി, ഭാര്യ: സലീന ബീബി, മക്കള്‍: നൗഫിയ, ഫൗസിയ. സഹോദരങ്ങള്‍: റിയാസ്, നിസാം, നിഷാദ് (മൂന്നുപേരും ഇദ്ദേഹത്തോടൊപ്പം സൗദിയില്‍ ജോലി ചെയ്യുകയാണ്). നിയമനടപടികള്‍ക്ക് നാസര്‍ കല്ലറ നേതൃത്വം നല്‍കി.

ഫോട്ടോ: അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഫൈസി.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026