l o a d i n g

ഗൾഫ്

സൗദി കെഎംസിസി - കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച കോഴിക്കോട്: മൂന്നര കോടിയിലേറെ രൂപയുടെ സഹായ വിതരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വര്‍ഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച്. സെന്ററുകള്‍ക്കുള്ള ധനസഹായ കൈമാറ്റവും ആഗസ്റ്റ് 7 വെള്ളിയാഴ്ച കോഴിക്കോട് നടക്കും. ചടങ്ങില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഹാഷിം എന്‍ജിനീയര്‍ സ്മാരക അവാര്‍ഡ് ദാനവും നടക്കും.

കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2:30-ന് ആദ്യ സെഷനില്‍ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. തുടര്‍ന്ന് വിവിധ സി.എച്ച്. സെന്ററുകള്‍ക്കുള്ള സൗദിയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ ധനസഹായം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും.

മൂന്നര മണിക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും, ഏഴാമത് ഹാഷിം എന്‍ജിനീയര്‍ കര്‍മ്മ പുരസ്‌കാര ദാനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പതിമൂന്ന് വര്‍ഷമായി മാതൃകാപരമായി നടന്നുവരുന്ന കെഎംസിസി കേരള ട്രസ്റ്റിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഇക്കാലത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണത്തില്‍ 64 പേരുടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഈ വര്‍ഷത്തെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ വിവിധ കാരണങ്ങളാല്‍ മരണപ്പെട്ടവരാണ് ഈ 64 പേരും.

അപ്രതീക്ഷിതമായി വിടവാങ്ങുന്ന കുടുംബനാഥന്റെ വേര്‍പാടില്‍ ജീവിതം അനിശ്ചിതത്വത്തിലാകുന്ന കുടുംബങ്ങള്‍ക്ക് വലിയൊരു തണലാവുകയാണ് കെഎംസിസി. മൂന്നര കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഈ രണ്ടാം ഘട്ടത്തില്‍ ആശ്രിതര്‍ക്ക് നല്‍കുന്നത്. കോഴിക്കോട് ആസ്ഥാനമായി നിയമപരമായി പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിലാണ് സമാനതകളില്ലാത്ത ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി, സഊദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ മൂന്നിയൂര്‍, സെയ്ദ് മൂന്നിയൂര്‍, സുരക്ഷാ പദ്ധതി കോര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026