l o a d i n g

ഗൾഫ്

ഡോ. എം.കെ. മുനീറിന് സൗദി കെ.എം.സി.സി ഹാഷിം എഞ്ചിനീയര്‍ കര്‍മ്മ പുരസ്‌കാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

കോഴിക്കോട് -സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി നല്‍കുന്ന ഹാഷിം എഞ്ചിനീയര്‍ കര്‍മ്മ പുരസ്‌കാരത്തിന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം.കെ. മുനീര്‍ അര്‍ഹനായി. സാമൂഹിക-സാംസ്‌കാരിക പുരോഗതിക്കും മതേതര മൂല്യങ്ങളും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കുന്നതിനും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.സി. മായിന്‍ഹാജി, കെ.പി. മുഹമ്മദ്കുട്ടി, സി.പി. സൈതലവി, ടി.ടി. ഇസ്മായില്‍ എന്നിവരടങ്ങിയ ജൂറിയാണ്.

സൗദി കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ട്രഷററുമായ സി. ഹാഷിം എഞ്ചിനീയറുടെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ എം.ഐ. തങ്ങള്‍, എം.സി. വടകര, പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായ ഡോ. എം.കെ. മുനീറിന് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകനായ ഡോ. എം.കെ. മുനീര്‍, എം.ബി.ബി.എസ്. ബിരുദധാരിയും വിവിധ മണ്ഡലങ്ങളില്‍നിന്ന് ആറ് തവണ നിയമസഭാംഗവും മുന്‍ പൊതുമരാമത്ത്-സാമൂഹ്യക്ഷേമ മന്ത്രിയുമാണ്. രാഷ്ട്രീയത്തിന് പുറമെ ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ സ്ഥാപക ചെയര്‍മാന്‍, ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍, എഴുത്തുകാരന്‍, ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026