l o a d i n g

ഗൾഫ്

സൗദിയിലെ 13 പ്രവിശ്യാകൗണ്‍സിലുകളിലും പുതിയ അംഗങ്ങളെ നിയമിച്ച് രാജകീയ ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2026

റിയാദ്- സൗദി അറേബ്യയിലെ 13 പ്രവിശ്യാ കൗണ്‍സിലുകളുടെ എട്ടാം ടേമിലേക്കുള്ള പുതിയ അംഗങ്ങളുടെ നിയമനത്തിന് അംഗീകാരം നല്‍കി രാജകീയ ഉത്തരവ് പുറത്തിറങ്ങി. നാല് വര്‍ഷ കാലാവധിയുള്ളതാണ് ഈ പുതിയ സമിതി. രാജ്യത്തെ വിവിധ പ്രവിശ്യകളുടെ വികസന കുതിപ്പിന് കരുത്തുപകരുന്ന പ്രധാന സമിതികളിലൊന്നാണ് ഈ റീജിയണല്‍ കൗണ്‍സിലുകള്‍.

കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജ്യത്തിന്റെ വികസന വഴിയില്‍ നിര്‍ണായക സാന്നിധ്യമാണ് ഈ കൗണ്‍സിലുകള്‍. ആഭ്യന്തര മന്ത്രിയുടെ മേല്‍നോട്ടത്തിലും പ്രവിശ്യാ ഗവര്‍ണര്‍മാരുടെ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സ്വദേശികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി സമഗ്ര വികസനം സാധ്യമാക്കാനും കൗണ്‍സിലുകള്‍ വഴി സാധിക്കുന്നു.

ഉത്തരവ് പുറത്തുവന്ന പശ്ചാത്തലത്തില്‍, സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നന്ദി അറിയിച്ചു. ഭരണകൂടം പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക് നല്‍കുന്ന മികച്ച പിന്തുണയുടെ തെളിവാണിതെന്നും, സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ തീരുമാനം വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 30 വര്‍ഷമായി പ്രാദേശിക വികസനത്തിലും സേവന ഏകോപനത്തിലും സജീവമായിരുന്ന കൗണ്‍സിലുകള്‍, പുതിയ എട്ടാം ഘട്ടത്തിലും അതേ കാര്യക്ഷമതയോടെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശി പ്രതിഭകളുടെ സേവനം ഉറപ്പാക്കി പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്നവര്‍ക്കും ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026