l o a d i n g

ഗൾഫ്

വിയറ്റ്‌നാം ബോട്ട് അപകടം: തോമസിന്റെ കുടുംബത്തിന് വിയറ്റ്‌നാം സര്‍ക്കാരിന്റെ സഹായധനം കൈമാറി

Thumbnail

തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് വിയറ്റ്‌നാം സര്‍ക്കാരിന്റെ സഹായധനം കൈമാറി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍, മുംബൈയിലെ വിയറ്റ്‌നാം കോണ്‍സുലേറ്റ് ജനറല്‍ ലെ ക്വാങ് ബിയന്‍, എ.സി. തോമസിന്റെയും ലൗനി തോമസിന്റെയും മക്കളായ എ.ടി. ചെറിയാന്‍, ദിവ്യ സൂസന്‍ തോമസ് എന്നിവര്‍ക്കാണ് സഹായധനം കൈമാറിയത്. കുടുംബാംഗങ്ങളെ വിയറ്റ്‌നാം പ്രതിനിധികള്‍ ആശ്വസിപ്പിച്ചു.

മുംബൈയിലെ വിയറ്റ്‌നാം കോണ്‍സല്‍ നുയെന്‍ തുയ് ആന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്‍, ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗ്ഗീസ്, നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

2026 ജൂലൈ 11-നാണ് ഇന്ത്യയില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമായി പോയ ബോട്ട് വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപം അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പെട്ടവരില്‍ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026