l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏകദിന മദീന സിയാറ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2026

ജിദ്ദ: മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഭാരവാഹികള്‍ എന്നിവര്‍ക്കായി ആത്മീയാനുഭവങ്ങള്‍ സമ്മാനിച്ച ഏകദിന മദീന സിയാറ സംഘടിപ്പിച്ചു.

സുബ്ഹി നമസ്‌കാരത്തിന് ശേഷം ജിദ്ദയില്‍ നിന്ന് യാത്ര തിരിച്ച സംഘം മദീനയിലെത്തി പ്രവാചകന്റെ പള്ളി (മസ്ജിദുന്നബവി), മസ്ജിദുല്‍ ഖുബാ, മസ്ജിദുല്‍ ഖിബ്ലതൈന്‍ തുടങ്ങി ഇസ്ലാമിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട വിശുദ്ധവും ചരിത്രപ്രസിദ്ധവുമായ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആത്മീയ നിര്‍വൃതിയും ചരിത്രസ്മരണകളും നിറഞ്ഞ സന്ദര്‍ശനത്തിന് ശേഷം സംഘം രാത്രിയോടെ ജിദ്ദയിലേക്ക് മടങ്ങി.

യാത്രയിലുടനീളം സെന്ററിലെ ഖുര്‍ആന്‍ പഠിതാക്കളും പ്രസംഗ പരിശീലന വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന വിഷയങ്ങളിലെ പ്രഭാഷണങ്ങള്‍, അറബി അക്ഷരമാലയെ ആസ്പദമാക്കി സംഘടിപ്പിച്ച ഖുര്‍ആന്‍ അന്താക്ഷരി മത്സരം, വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ മറ്റ് സംവേദനാത്മക പരിപാടികള്‍ എന്നിവ യാത്രയെ കൂടുതല്‍ സജീവവും അര്‍ത്ഥപൂര്‍ണവുമാക്കി.

ഖുര്‍ആന്‍ പഠനവും വ്യക്തിത്വ വികസനവും ആത്മീയ മൂല്യങ്ങളും സമന്വയിപ്പിച്ച ഇത്തരം യാത്രകള്‍ പഠിതാക്കളുടെ വിജ്ഞാനവികാസത്തിനും സഹോദര്യബോധം ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായകരമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. പരിപാടികള്‍ക്കും യാത്രയ്ക്കും ഇസ്സുദ്ദീന്‍ സ്വലാഹി, നൗഫല്‍ കരുവാരകുണ്ട്, നഈം മോങ്ങം, ഫിറോസ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026