l o a d i n g

ഗൾഫ്

ഗാസയില്‍ ഹമാസിന്റെ പൂര്‍ണ്ണ നിരായുധീകരണത്തിന് ധാരണയായതായി ഡൊണാള്‍ഡ് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസിന്റെ പൂര്‍ണ്ണമായ നിരായുധീകരണത്തിന് ധാരണയായതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പുതിയ ഫലസ്തീന്‍ ഗവണ്‍മെന്റിന്റെ രൂപീകരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കരാറിനെക്കുറിച്ച് ഹമാസിന്റെ ഭാഗത്തുനിന്ന് ഉടനടി ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും, ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെയ്‌റോയിലെ മാധ്യസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹമാസിന്റെയും ഗാസയിലെ മറ്റ് സായുധ സംഘങ്ങളുടെയും പൂര്‍ണ്ണമായ നിരായുധീകരണത്തിനായി 'ബോര്‍ഡ് ഓഫ് പീസ്' ചരിത്രപരമായ ഒരു കരാറിലെത്തിയിരിക്കുന്നുവെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള വലിയൊരു ചുവടുവെയ്പ്പാണിതെന്നും ഘട്ടംഘട്ടമായാണ് നിരായുധീകരണം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരായുധീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇസ്രായേല്‍ സേന പിന്മാറ്റം നടത്തും. തുടര്‍ന്ന് അന്താരാഷ്ട്ര സമാധാന സേനയും പുതിയ ഫലസ്തീന്‍ പോലീസ് സേനയും ചേര്‍ന്ന് ഗാസയിലെ ജനങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഈ ശ്രമങ്ങളില്‍ പങ്കാളികളായ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ മാധ്യസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഒക്ടോബര്‍ മുതല്‍ ഇസ്രായേലും ഹമാസും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന തര്‍ക്കവിഷയങ്ങളിലൊന്നായിരുന്നു ഹമാസിന്റെ നിരായുധീകരണം. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗാസയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ചയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മാധ്യസ്ഥരുടെ യോഗം കെയ്‌റോയില്‍ ഉടന്‍ ചേരുമെന്ന് ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ അല്‍-ഖാഹിറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ്, ഖത്തര്‍, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യോഗം എപ്പോഴായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് യോഗം ചര്‍ച്ച ചെയ്യും. ഹമാസും മറ്റ് ഫലസ്തീന്‍ വിഭാഗങ്ങളും ഇതിനായുള്ള റോഡ്മാപ്പ് അംഗീകരിച്ചിട്ടുണ്ട്. യുദ്ധാനന്തര ഗാസയുടെ ഇടക്കാല ഭരണച്ചുമതല ഫലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ സംഘടനയായ നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ (NCAG) ഏറ്റെടുക്കുമെന്നും പദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026