l o a d i n g

സാംസ്കാരികം

പാട്ടുകൂട്ടംദശവസന്തം 2K26: ജിദ്ദയില്‍ സംഗീതവിരുന്നായി പത്താം വാര്‍ഷികാഘോഷം

Thumbnail

ജിദ്ദ: ജിദ്ദയിലെ ഗായകരുടെ കൂട്ടായ്മയായ പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡിന്റെ പത്താം വാര്‍ഷികാഘോഷമായ 'പാട്ടുകൂട്ടം ദശവസന്തം 2K26' ജിദ്ദ ബാഗ്ദാദിയയിലെ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗംഭീരമായി അരങ്ങേറി. ജിദ്ദയിലെ സംഗീതാസ്വാദകരുടെയും കലാപ്രേമികളുടെയും വലിയ സാന്നിധ്യത്തില്‍ നടന്ന പരിപാടി ശ്രദ്ധേയമായ സംഗീതവിരുന്നായി മാറി. പാട്ടുകൂട്ടം ചെയര്‍മാന്‍ ടി.കെ. അബ്ദുറഹ്‌മാന്‍, പ്രസിഡന്റ് ഇസ്മായില്‍ മണ്ണാര്‍ക്കാട്, സെക്രട്ടറി മന്‍സൂര്‍ വയനാട്, നിസാര്‍ മടവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ പ്രാരംഭ നടപടികള്‍ നടന്നു.

ജിദ്ദയിലെ പ്രശസ്ത ഗായകരായ ഡോ. ആലിയ അബ്ദുല്‍ കരീം, ഡോ. മിര്‍സാന ഷാജു, ഫര്‍സാന യാസിര്‍, രമ്യ ബ്രൂസ്, അനഘ, അഫ്ര റാഫി എന്നിവര്‍ അതിഥി ഗായകരായി പങ്കെടുത്തപ്പോള്‍, പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡിന്റെ ഗായകരായ ഷബീര്‍ കൊട്ടപ്പുറം, ഗഫൂര്‍ കുന്നപ്പള്ളി, ജവാദ് പെരുമ്പാവൂര്‍, നാദിര്‍ഷ കരുനാഗപ്പള്ളി, യൂസഫ് കരുളായി, റഹീം കാക്കൂര്‍, റോഷന്‍ അലി, ജുനൈദ്, മുബാറക് ഗസല്‍, നസീര്‍ പരിയാപുരം, റാഫി ആലുവ എന്നിവരും ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ കയ്യടി നേടി.

ഫൈസ ഗഫൂറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ ഒപ്പനയും സിനിമാറ്റിക് ഡാന്‍സും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടിയുടെ അവതാരകനായ റിയാസ് മേലാറ്റൂര്‍ തന്റെ അവതരണത്തിലൂടെ ആഘോഷത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു. ഖാലിദ് പാളയാട്ട്, ഷബീര്‍ പെരിന്തല്‍മണ്ണ, സലീം പന്തല്ലൂര്‍, ഇസ്മായില്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്ത് സംഘാടകരെ അഭിനന്ദിച്ചു.

പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പാട്ടുകൂട്ടംദശവസന്തം 2K26', മികച്ച ഗായകരുടെ സാന്നിധ്യവും വൈവിധ്യമാര്‍ന്ന ഗാനാവതരണങ്ങളും കൊണ്ട് ജിദ്ദയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്ന പാട്ടുകൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആഘോഷം കൂടുതല്‍ കരുത്തേകുന്നതായും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026