l o a d i n g

കായികം

ഫിഫ ലോകകപ്പ് റാങ്കിംഗ്: സൗദി ദേശീയ ഫുട്‌ബോള്‍ ടീം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി: സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത്

Thumbnail

ദുബായ്: ലോകകപ്പിന് ശേഷം ഈ ആഴ്ച പുറത്തുവിട്ട പുതിയ ഫിഫ ലോകകപ്പ് റാങ്കിംഗില്‍ സൗദി അറേബ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം മൂന്ന് സ്ഥാനങ്ങള്‍ കയറി മുന്നിലെത്തി. ഞായറാഴ്ച നടന്ന ഫൈനലില്‍ അര്‍ജന്റീനയെ 1-0 പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ചൂടിയ സ്‌പെയിന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റു പുറത്തായ മൊറോക്കോ തങ്ങളുടെ എക്കാലത്തെയും മികച്ച റാങ്കിംഗായ ആറാം സ്ഥാനം കരസ്ഥമാക്കി. പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് ഇറങ്ങി ഏഴാം സ്ഥാനത്തെത്തി. ബെല്‍ജിയം എട്ടാം സ്ഥാനത്തും നെതര്‍ലാന്‍ഡ്സ് ഒമ്പതാം സ്ഥാനത്തും മെക്‌സിക്കോ പത്താം സ്ഥാനത്തുമാണ്.

നിലവില്‍ ലോകകപ്പില്‍ സൗദി ടീം ആഗോളതലത്തില്‍ 58-ാം സ്ഥാനത്തും ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള രാജ്യങ്ങള്‍ ജപ്പാന്‍ (17ാം സ്ഥാനം), ഇറാന്‍ (22), ഓസ്‌ട്രേലിയ (28), ദക്ഷിണ കൊറിയ (32) എന്നിവയാണ്. ഖത്തര്‍ (59), ഉസ്‌ബെക്കിസ്ഥാന്‍ (60), ഇറാഖ് (63), യുഎഇ (68), ജോര്‍ദാന്‍ (73) എന്നീ രാജ്യങ്ങള്‍ റാങ്കിംഗില്‍ പിന്നോട്ടുപോയി.

സ്‌പെയിനിന് പിന്നിലായി ഫൈനലില്‍ തോറ്റ അര്‍ജന്റീന രണ്ടാം സ്ഥാനത്തും ഫ്രാന്‍സ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബ്രസീല്‍ അഞ്ചാം സ്ഥാനത്തുമാണ്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നോര്‍വേ, റാങ്കിംഗില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി 12 സ്ഥാനങ്ങള്‍ കയറി 19-ാം സ്ഥാനത്തെത്തി. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് തുനീഷ്യയ്ക്കാണ്; അവര്‍ 12 സ്ഥാനങ്ങള്‍ താഴ്ന്ന് 57-ാം സ്ഥാനത്തായി.

ലോകകപ്പിലെ മികച്ച പ്രകടനം ഈജിപ്തിനെ 24-ാം സ്ഥാനത്ത് എത്തിച്ചപ്പോള്‍, പനാമ 44-ാം സ്ഥാനത്തേക്ക് താഴ്ന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ 41-ാം സ്ഥാനത്തും കേപ് വെര്‍ഡെ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 64-ാം സ്ഥാനത്തുമെത്തി.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026