l o a d i n g

കേരള

വയനാട് ഭവനപദ്ധതിക്കായി സമാഹരിച്ച 8.40 ലക്ഷം കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

Thumbnail

തിരുവനന്തപുരം: വയനാട് പ്രളയബാധിത മേഖലയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 8,40,000 (എട്ട് ലക്ഷത്തി നാല്പതിനായിരം രൂപ) തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, റവന്യൂ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കെപിസിസി നേതാക്കളും ചേര്‍ന്ന് തുക ഏറ്റുവാങ്ങി.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട്, വൈസ് പ്രസിഡന്റ് അസീസ് ലാക്കല്‍, മൈനോറിറ്റി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി മുജീബ് പാക്കട, ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹംസ ലാക്കല്‍, ഷംസുദ്ദീന്‍ മേലാറ്റൂര്‍, ഡിസിസി സെക്രട്ടറി നാസര്‍ തെന്നല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായി ജില്ലാ കമ്മിറ്റി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. വയനാട് ഭവനപദ്ധതിക്കായി നടത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഒഐസിസി പ്രവര്‍ത്തകരെയും നേതാക്കളെയും ജിദ്ദയിലെ പൊതുസമൂഹത്തെയും നേതാക്കള്‍ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പ്രവാസി സമൂഹത്തിനായി സജീവമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ പ്രശംസിച്ചു.

കൂടിക്കാഴ്ചയില്‍ നോര്‍ക്ക ക്ഷേമനിധിയില്‍ നിന്നുള്ള പ്രവാസി പെന്‍ഷന്‍ വിതരണം വൈകുന്നത്, നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ ആശുപത്രികളിലും ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ഈ വിഷയങ്ങള്‍ ഗൗരവമായി പരിഗണിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് നല്‍കിയതായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026