l o a d i n g

കായികം

ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് അക്കാദമി ജെ.എസ്.സിയുമായി സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ ആദ്യ ശാഖ ജിദ്ദയില്‍ ആരംഭിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

ജിദ്ദ: സൗദി അറേബ്യയിലെ ക്രിക്കറ്റ് രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) പ്രമുഖ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ്, ജെ.എസ്.സി. സ്‌പോര്‍ട്‌സ് സെന്ററുമായി (JSC Sports Centre) സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് അക്കാദമി ജിദ്ദയില്‍ ആരംഭിക്കുന്നു. വളര്‍ന്നുവരുന്ന യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള മികച്ച അവസരങ്ങളും ഈ സംരംഭത്തിലൂടെ ലഭ്യമാകും.

ലോകോത്തര സിലബസ്, ലൈസന്‍സുള്ള പരിശീലകര്‍, ബൗളിംഗ് മെഷീന്‍ സെഷനുകള്‍ അടങ്ങിയ ഹൈ-പെര്‍ഫോമന്‍സ് പരിശീലന കേന്ദ്രം എന്നിവയാണ് അക്കാദമിയുടെ പ്രധാന സവിശേഷതകള്‍. കൂടാതെ, കളിക്കാരുടെ ബയോമെക്കാനിക്‌സും പ്രകടന പുരോഗതിയും വിലയിരുത്താന്‍ ലുഡിമോസ് എ.ഐ. അനലിറ്റിക്‌സ് (Ludimos AI Analytics), വ്യക്തിഗത ഡാറ്റാ അധിഷ്ഠിത റിപ്പോര്‍ട്ടുകള്‍, മത്സര സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട് നെറ്റ്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും അക്കാദമിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രാദേശിക വികസനത്തിനപ്പുറം, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആഗോള അക്കാദമി ശൃംഖല, ടൂര്‍ണമെന്റുകള്‍, എലൈറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കും മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരെ ഫ്രാഞ്ചൈസി ട്രയലുകളിലേക്ക് പരിഗണിക്കുന്ന എമര്‍ജിംഗ് പ്ലെയേഴ്‌സ് പ്രോഗ്രാമിലൂടെ ആഗോള ക്രിക്കറ്റ് രംഗത്തേക്കുമുള്ള അവസരമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

കായിക വികസന രംഗത്ത് പത്തു വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ജെ എസ് സി സ്‌പോര്‍ട്‌സ് സെന്റര്‍ ലോകോത്തര അക്കാദമികളുമായി സഹകരിച്ച് സൗദി അറേബ്യയില്‍ മികച്ച കായിക അവസരങ്ങള്‍ സൃഷ്ടിച്ചു വരികയാണ്. രാജ്യത്തിന്റെ വളര്‍ന്നു വരുന്ന കായിക മേഖലക്ക് അനുയോജ്യമായ രീതിയില്‍ അടുത്ത തലമുറ ക്രിക്കറ്റ് പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജെ എസ് സി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: jscjed@gmail.com

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026