l o a d i n g

ഗൾഫ്

ചെങ്കടലില്‍ എണ്ണവിതരണ പ്രതിസന്ധി രൂക്ഷമാകുന്നു: ഇന്ത്യയിലേക്കും ചൈനയിലേക്കും സൗദി എണ്ണയുമായി പോയ കപ്പലുകള്‍ തിരിച്ചുവിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

റിയാദ്/യമന്‍: ചെങ്കടലില്‍ സൗദി അറേബ്യയുടെ എണ്ണവിതരണത്തിന് തിരിച്ചടി. ചൈനയിലേക്കും ഇന്ത്യയിലേക്കും സൗദി ക്രൂഡ് ഓയിലുമായി പുറപ്പെട്ട മൂന്ന് കപ്പലുകള്‍ ചെങ്കടലില്‍ വെച്ച് തിരിച്ചുവിട്ടു. യമന്‍ തീരത്തിന് സമീപമുള്ള ബാബ് എല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള യാത്ര ഒഴിവാക്കി ഈ കപ്പലുകള്‍ ഇപ്പോള്‍ സൂയസ് കനാലിന്റെ ഭാഗത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കപ്പലുകളുടെ റൂട്ട് മാറ്റിയത്. സൗദി അറേബ്യയ്ക്കെതിരെ ഹൂതികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ, യു.എസ്-ഇസ്രായേല്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയ്ക്കപ്പുറത്തേക്ക് വ്യാപിക്കുകയും ആഗോള ഊര്‍ജ്ജ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും ഇത് ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

'ഷിന്‍ ലോങ് യാങ്' (Xin Long Yang), 'റോഡോസ്' (Rodos), 'അമസോണ്‍' (Amazon) എന്നീ മൂന്ന് ടാങ്കറുകളാണ് യാത്രാമധ്യേ വഴിതിരിച്ചുവിട്ടത്. സൗദി തുറമുഖങ്ങളില്‍ നിന്ന് ചരക്കുകള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമിക്കുമെന്നാണ് ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ട സാഹചര്യത്തില്‍ സൗദിയുടെ യാമ്പു തുറമുഖമായിരുന്നു മിഡില്‍ ഈസ്റ്റേണ്‍ ക്രൂഡ് ഓയില്‍ കയറ്റുമതിക്കായുള്ള പ്രധാന ആശ്രയം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതും പ്രതിസന്ധിയിലായിരിക്കുകയാണ്. യാന്‍ബുവില്‍ നിന്ന് 2 ദശലക്ഷം ബാരല്‍ സൗദി ക്രൂഡ് ഓയില്‍ ലോഡ് ചെയ്ത ഷിന്‍ ലോങ് യാങ് എന്ന കൂറ്റന്‍ സൂപ്പര്‍ടാങ്കര്‍ ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഗതിമാറി സൂയസ് കനാലിന് വടക്കോട്ട് തിരിച്ചു.
ഇന്ത്യയിലേക്ക് യഥാക്രമം 7 ലക്ഷം ബാരല്‍ എണ്ണയും മറ്റു ചരക്കുകളുമായി പുറപ്പെട്ട റോഡോസ് & അമസോണ്‍ എന്ന കപ്പലുകളും സുരക്ഷിതത്വം മുന്‍നിര്‍ത്തി യാത്രാപഥം മാറ്റിയിട്ടുണ്ട്.

ഈ കപ്പലുകളെല്ലാം ചൊവ്വാഴ്ചയോടെ തങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തെത്തുടര്‍ന്ന് സൗദി തുറമുഖങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലുകളുടെ യുദ്ധസാഹചര്യ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സമുദ്ര സുരക്ഷാ ഏജന്‍സിയായ ആംബ്രെ മുന്നറിയിപ്പ് നല്‍കി.

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണനീക്കം സൂയസ് കനാല്‍ വഴി തിരിച്ചുവിടുന്നത് യാത്രാദൂരവും സമയവും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും ഇത് ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധനവിന് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026