l o a d i n g

ഗൾഫ്

അമേരിക്കയുമായി സര്‍വ്വത്ര യുദ്ധത്തിലെന്ന് ഇറാന്‍; രാജ്യവ്യാപകമായി വ്യോമാക്രമണം കടുപ്പിച്ച് യു.എസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2026

ടെഹ്‌റാന്‍: അമേരിക്കയുമായി തങ്ങള്‍ 'പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലാണ്' എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. ഇറാനില്‍ ആണവ നിലയമുള്ള നഗരമുള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനും മേഖലയിലുടനീളം ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തിവരികയാണ്. ബഹ്‌റൈന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. തങ്ങളുടെ വ്യോമ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടതായി ബഹ്‌റൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നിലവില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപ പ്രദേശങ്ങള്‍ക്ക് പുറമെ രാജ്യത്തിന്റെ വടക്കന്‍, മധ്യ ഭാഗങ്ങളിലും യു.എസ് ആക്രമണങ്ങള്‍ ശക്തമാക്കി. രാജ്യത്തെ ഒരേയൊരു സിവിലിയന്‍ ആണവ നിലയമുള്ള ബുഷെര്‍ നഗരത്തിലും യു.എസ് പ്രൊജക്ടിലുകള്‍ പതിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

ജോര്‍ദാനിലെയും ഇറാഖിലെയും യു.എസ് താവളങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യു.എസ് ശക്തമായ പുതിയ വ്യോമാക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ബഹ്‌റൈനിലെ അല്‍-സാഖിര്‍ എയര്‍പോര്‍ട്ടിലെയും സല്‍മാന്‍ തുറമുഖത്തെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇറാന്റെ ഐ.ആര്‍.ജി.സി അവകാശപ്പെട്ടു. കുവൈത്തിലെ ആരിഫ്ജന്‍ ബേസിലെ യു.എസ് മറൈന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഷെഡുകള്‍ക്കും നേരെ ആക്രമണമുണ്ടായി.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം വീണ്ടും സ്തംഭിച്ചതോടെ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. അമേരിക്കയുമായി മധ്യസ്ഥര്‍ വഴി നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ വന്ത്രാലയ വക്താവ് ഇസ്മായില്‍ ബഘായി വ്യക്തമാക്കിയപ്പോള്‍, സമാധാന ചര്‍ച്ചകള്‍ക്ക് യു.എസ് എപ്പോഴും തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചു.

ചിത്രം: ഇറാനിലെ ബന്ദര്‍ അബ്ബാസിനെയും റുഡാനെയും ബന്ധിപ്പിക്കുന്ന പാലം അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026