l o a d i n g

ഗൾഫ്

മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി: ഒരു വര്‍ഷ കാലാവധി, 90 ദിവസം വരെ തങ്ങാം; അറിയേണ്ട കാര്യങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

റിയാദ്: തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പുതിയ 'മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ' പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വര്‍ഷം (365 ദിവസം) കാലാവധിയുള്ള വിസ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് പലതവണ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകും.

രാജ്യത്തിന്റെ വിഷന്‍ 2030, 'ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം' എന്നിവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം.

വിസ കാലാവധി: അനുവദിച്ച് കിട്ടുന്ന തീയതി മുതല്‍ 365 ദിവസം (ഒരു വര്‍ഷം).

തങ്ങാവുന്ന സമയം: വിസ കാലാവധിക്കുള്ളില്‍ ആകെ 90 ദിവസം വരെ സൗദിയില്‍ തങ്ങാം (വിവിധ സന്ദര്‍ശനങ്ങളിലായി ഈ ദിവസങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കണക്കാക്കുക).

ഹജ്ജ് കാലയളവില്‍ വിലക്ക്: ഹിജ്റ വര്‍ഷത്തിലെ ദുല്‍ഖഅദ് 1 മുതല്‍ ദുല്‍ഹിജ്ജ 13 വരെയുള്ള ഹജ്ജ് സീസണില്‍ ഈ വിസ ഉപയോഗിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.

വിസ ലഭിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള നിബന്ധനകള്‍:

'നുസുക്' പക്കേജ് നിര്‍ബന്ധം:
ഓരോ സന്ദര്‍ശനത്തിനും 'നുസുക്' പ്ലാറ്റ്‌ഫോം വഴി അംഗീകൃത സേവന ദാതാക്കളില്‍ നിന്ന് സര്‍വീസ് പാക്കേജ് തിരഞ്ഞെടുക്കേണ്ടതുണ്ട്. പാക്കേജ് കാലാവധി കൈവശമുള്ള വിസയുടെ ബാക്കി ദിവസങ്ങളേക്കാള്‍ കൂടാന്‍ പാടില്ല.

ഉംറ പെര്‍മിറ്റ്:
സൗദിയിലെത്തുന്നതിന് മുന്‍പായി 'നുസുക്' ആപ്പ് വഴി ഉംറ പെര്‍മിറ്റ് എടുത്തിരിക്കണം. പെര്‍മിറ്റ് തീയതിയും തിരഞ്ഞെടുത്ത പാക്കേജ് തീയതിയും ഒന്നുതന്നെയായിരിക്കണം.

ആദ്യ സന്ദര്‍ശനം:
ആദ്യ സന്ദര്‍ശനത്തിന് 'നുസുക്' വഴി പാക്കേജ് എടുത്ത ശേഷം വിസക്ക് അപേക്ഷിക്കാം. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രാ യോഗ്യത പരിശോധിക്കുകയും, സൗദിയില്‍ എത്തുമ്പോഴും തിരികെ പോകുമ്പോഴും എന്‍ട്രി-എക്സിറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.

തുടര്‍ന്നുള്ള സന്ദര്‍ശനങ്ങള്‍:
പിന്നീടുള്ള യാത്രകളിലും 'നുസുക്' വഴി പുതിയ പാക്കേജും ഉംറ പെര്‍മിറ്റും എടുക്കേണ്ടതുണ്ട്. ഓരോ യാത്രയ്ക്ക് ശേഷവും സൗദിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ വിസ താത്കാലികമായി നിര്‍ജ്ജീവമാകുമെങ്കിലും, അടുത്ത യാത്രയ്ക്കുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വിസ വീണ്ടും സജീവമാകും.

തീര്‍ഥാടകര്‍ക്ക് യാത്രകള്‍ കൂടുതല്‍ ലളിതമായി പ്ലാന്‍ ചെയ്യാനും മികച്ച ഡിജിറ്റല്‍-ഓപ്പറേഷന്‍ സേവനങ്ങള്‍ നല്‍കാനും ഈ പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Photo

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026