l o a d i n g

ഗൾഫ്

യുദ്ധം കൊടുമ്പിരികൊള്ളുന്നു: വ്യോമാക്രമണം ഒമ്പതാം ദിവസവും; സിറിയയിലെ യുഎസ് താവളത്തിന് നേരെ ആക്രമണം; ഇതുവരെ 17 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു: എണ്ണവില 90 ഡോളര്‍ കടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

വാഷിംഗ്ടണ്‍/ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം അതിതീവ്രമായ ഘട്ടത്തിലേക്ക്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടര്‍ച്ചയായ ഒമ്പതാം ദിവസവും പിന്നിട്ടു. അതിനിടെ, സിറിയയിലെ താവളത്തിന് നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണവും ബഹ്റൈനിലെ യുദ്ധസാഹചര്യവും ആഗോള വിപണിയില്‍ ആശങ്ക പടര്‍ത്തുകയാണ്. ആഗോള എണ്ണവില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന വിവരമനുസരിച്ച്, ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ താവളങ്ങള്‍ എന്നിവയാണ് യുഎസ് സേന പ്രധാനമായും തകര്‍ക്കുന്നത്. ഇറാനിലെ പ്രധാന നഗരങ്ങളെല്ലാം യുഎസ് ആക്രമണത്തിന്റെ നിഴലിലാണ്. വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രീസില്‍ ആദ്യമായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുഷെര്‍, ഹോര്‍മോസ്ഗാന്‍, സിസ്താന്‍-ബലൂചിസ്ഥാന്‍, ഖുസെസ്ഥാന്‍ തുടങ്ങിയ പ്രവിശ്യകളിലെ സൈനിക, തുറമുഖ നഗരങ്ങളെല്ലാം യുഎസ് ലക്ഷ്യമിട്ടു. കൂടാതെ, നിര്‍മ്മാണത്തിലിരിക്കുന്ന ദര്‍ഖോവിന്‍ ആണവനിലയത്തിന് നേരെയും ആക്രമണമുണ്ടായതായി ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.

അമേരിക്കന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ലൊറെസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ IRNഅ അറിയിച്ചു. സിറിയയിലെ അല്‍-തന്‍ഫ് മേഖലയിലെ കമാന്‍ഡ് സെന്ററിന് നേരെ നടത്തിയ 'അപ്രതീക്ഷിത ആക്രമണം' ഇതിന്റെ ഭാഗമാണ്. കൂടാതെ, ജോര്‍ദാനിലെ അഖബ വിമാനത്താവളം, മുവാഫഖ് സാല്‍ത്തി വ്യോമതാവളം എന്നിവയ്ക്കുനേരെയും മിസൈലാക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു.

യുദ്ധക്കളമായി ഗള്‍ഫ്; ആശങ്കയില്‍ ലോകം
ബഹ്റൈനില്‍ എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ മേഖലയിലെ മിക്ക രാജ്യങ്ങളും ഇറാന്‍ ആക്രമണ ഭീഷണിയിലാണ്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടത് എണ്ണവിതരണത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 17 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇരുരാജ്യങ്ങളും പരസ്പരം സാമ്പത്തികമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ പയറ്റുന്നത്. സമുദ്രഗതാഗത തടസ്സങ്ങള്‍ക്കപ്പുറം, അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഇറാനെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

'ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ പ്രഖ്യാപനവും യുഎസിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളും സൂചിപ്പിക്കുന്നത് സംഘര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ്. ഇതിനകം 50 പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍, സമാധാന ചര്‍ച്ചകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്,' പ്രതിരോധ വിദഗ്ധന്‍ മൈക്കല്‍ മല്‍റോയ് വ്യക്തമാക്കി.

മേഖലയില്‍ യുദ്ധം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍, ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന വന്‍ വര്‍ധനയും സംഘര്‍ഷത്തിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്നു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026