l o a d i n g

ഗൾഫ്

ഉംറ തീര്‍ഥാടകരുടെ വരവില്‍ 22.5 ശതമാനം വര്‍ധനയെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2026

മക്ക: ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ (ദുല്‍ഹിജ്ജ 15) മുഹറം മാസാന്ത്യം വരെയുള്ള കാലയളവില്‍ ഉംറ വിസയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 22.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയവും പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമും അറിയിച്ചു.

അന്താരാഷ്ട്ര ഉംറ തീര്‍ഥാടകരുടെ എണ്ണം 1.27 ദശലക്ഷം കടന്നു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍, ഓപ്പറേഷണല്‍ സേവനങ്ങളിലുണ്ടായ പുരോഗതിയും, ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവുമാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനയുണ്ടാകാന്‍ കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി.

എത്തിയവരില്‍ 75 ശതമാനം പേരും വിമാനമാര്‍ഗമാണ് സൗദിയിലെത്തിയത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ് (2,00,000 പേര്‍). തൊട്ടുപിന്നാലെ ഇന്തോനേഷ്യയില്‍ നിന്ന് 1,70,000 പേരും, ഇറാഖില്‍ നിന്ന് 1,30,000 പേരും ഉംറ നിര്‍വഹിക്കാനെത്തി.

തീര്‍ഥാടകരുടെ യാത്ര ആസൂത്രണം ചെയ്യുന്നത് മുതല്‍ മടക്കയാത്ര വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതല്‍ സൗകര്യപ്രദവും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഉംറ സംവിധാനത്തിന്റെ ഡിജിറ്റല്‍ ലഭ്യതയും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026