l o a d i n g

ഗൾഫ്

നോർക്ക ഐഡി കാർഡുകൾ വിതരണം ചെയ്ത് ഒ.ഐ.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2026

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'പ്രവാസി സേവന കേന്ദ്രം @ ജിദ്ദ' മുഖേന കേരള സര്‍ക്കാരിന്റെ നോര്‍ക്ക ഐഡി കാര്‍ഡ് പ്രചാരണ മാസത്തോട് (ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ) അനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിന്‍ ശ്രദ്ധേയ വിജയമായി. ഒരു മാസത്തിനുള്ളില്‍ ലഭിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും നോര്‍ക്ക ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രവാസി സേവന കേന്ദ്രത്തില്‍ നടന്ന ഐഡി കാര്‍ഡ് വിതരണോദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ മുസാഫിര്‍ നിര്‍വഹിച്ചു. യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു.

ജീവിതത്തിലെ വിവിധ പ്രതിസന്ധികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ പ്രവാസികള്‍ക്ക് കരുത്തുപകരുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ സേവന കേന്ദ്രം പ്രശംസനീയമായ ഒരു ചുവടുവെപ്പാണെന്ന് മുസാഫിര്‍ അഭിപ്രായപ്പെട്ടു. നോര്‍ക്കയുടെ സേവനങ്ങള്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും, ചികിത്സാ പദ്ധതികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായ രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ക്യാമ്പയിന്‍ ആരംഭിച്ചതുമുതല്‍ ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവാസികളാണ് നോര്‍ക്ക ഐഡി കാര്‍ഡിനായി സേവന കേന്ദ്രത്തെ സമീപിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ആവശ്യമായ രേഖകള്‍ ക്രമീകരിക്കല്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, തുടര്‍നടപടികള്‍ എന്നിവയില്‍ പ്രവര്‍ത്തകര്‍ സൗജന്യമായി സഹായവും പിന്തുണയും നല്‍കി. ഒരു മാസത്തിനുള്ളില്‍ ലഭിച്ച മുഴുവന്‍ അപേക്ഷകളും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് ക്യാമ്പയിന്റെ വലിയ നേട്ടമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമമാണ് ഇതിന് വഴിയൊരുക്കിയത്. കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളിലേക്കും വിവിധ ആനുകൂല്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതില്‍ നോര്‍ക്ക ഐഡി കാര്‍ഡിന് വലിയ പ്രാധാന്യമുണ്ട്. ഈ സന്ദേശം കൂടുതല്‍ പ്രവാസികളിലേക്ക് എത്തിക്കാന്‍ ക്യാമ്പയിന്‍ വഴി സാധിച്ചതായും കമ്മിറ്റി വിലയിരുത്തി.

പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'പ്രവാസി സേവന കേന്ദ്രം @ ജിദ്ദ' മുഖേന നോര്‍ക്ക സേവനങ്ങള്‍, അറ്റസ്റ്റേഷന്‍, രേഖാസംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ വി.പി. ഫൈസല്‍ മക്കരപ്പറമ്പ്, ഇസ്മായില്‍ കൂരിപ്പൊയില്‍, കമാല്‍ കളപ്പാടന്‍, സാജു റിയാസ്, ഉസ്മാന്‍ മേലാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ വണ്ടൂര്‍ സ്വാഗതവും സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍: പ്രവാസി സേവന കേന്ദ്രം @ ജിദ്ദയുടെ നോര്‍ക്ക ഐഡി കാര്‍ഡ് വിതരണോദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍, വഹാബ് വേങ്ങൂരിന് നല്‍കി നിര്‍വഹിക്കുന്നു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026