l o a d i n g

ഗൾഫ്

സൗദിയിലെ സേവനകാലം പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദില്‍ ഹൃദ്യമായ യാത്രയയപ്പ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 18, 2026

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച ശേഷം, ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഡോ. സുഹേല്‍ അജാസ് ഖാന് റിയാദില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഓള്‍ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒലയയിലെ ഹോളിഡേ ഇന്‍ അല്‍ ഖസര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അംബാസഡറെ ആദരിച്ചു.

യാത്രയയപ്പിന് നന്ദി അറിയിച്ചു സംസാരിച്ച അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, സൗദിയിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തി. രാജ്യസേവനത്തിനിടെ ലഭിച്ച ഈ സ്‌നേഹാദരവ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സന്നദ്ധസേവന മനോഭാവത്തെയും, ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി സമൂഹത്തിന്റെയും ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെയും പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലും പ്രവാസികളുടെ ക്ഷേമത്തിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ എംബസി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്, സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, മിസ്ബാഹുല്‍ ആരിഫീന്‍, കെ.എം. കനകലാല്‍, മുഹമ്മദ് മുബീന്‍, റെവേല്‍ ആന്റണി, മുഹമ്മദ് ജബ്ബാര്‍, ഗുലാം ഖാന്‍, സന്തോഷ് ഷെട്ടി, അന്‍വര്‍ ഖുര്‍ഷിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കണ്‍വീനര്‍ മുഹമ്മദ് സൈഗം ഖാന്‍ സ്വാഗതവും അബ്ദുല്‍ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു. ഇനാമുള്ള ബേയ്ഗ് ആയിരുന്നു അവതാരകന്‍. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളെ അംബാസഡറെ ആദരിക്കുന്നതിനായി അഹമ്മദ് ഇംതിയാസും സലീം മാഹിയും വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ യാത്രയയപ്പ് ചടങ്ങ് സമാപിച്ചു.

Photo

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026