l o a d i n g

ഗൾഫ്

ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; പ്രവാസി യുവ പങ്കാളിത്തം ശ്രദ്ധേയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2026

ജിദ്ദ: ''ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് തുല്യമാണ്'' എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ജിദ്ദയിലെ ഐ.എം.സി ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗര്‍), രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍) എന്നിവ പരിശോധിക്കുന്നതിന് പുറമേ, ശരീരത്തിലെ കൊഴുപ്പ്-പേശി അനുപാതവും ബി.എം.ഐയും കൃത്യമായി വിലയിരുത്തുന്ന ആധുനിക 'ഇന്‍ബോഡി സ്‌കാന്‍' പരിശോധനയും സൗജന്യ പോഷകാഹാര പിന്തുണയും (ന്യൂട്രീഷന്‍ സപ്പോര്‍ട്ട്) പങ്കെടുത്തവര്‍ക്ക് നല്‍കി.

വിവിധ തൊഴില്‍-സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രവാസി മലയാളികളടക്കം നിരവധി സന്നദ്ധ രക്തദാതാക്കളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 7 മണി വരെ നീണ്ടുനിന്ന ക്യാമ്പില്‍ നാല്‍പ്പതോളം പേര്‍ രക്തം ദാനം ചെയ്തു.

ഐ.എം.സി ബ്ലഡ് ബാങ്ക് മേധാവി ഡോ. അഹമ്മദ് വസായ് ഷെയ്ഖ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും രക്തദാന സംസ്‌കാരം വളര്‍ത്തുന്നതിനും പ്രവാസി യുവാക്കള്‍ മുന്നോട്ടുവരുന്നത് ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍ക്കരണ പരിപാടിക്ക് പ്രമുഖ കാലിസ്തനിസ്റ്റിക് കോച്ച് സാം നേതൃത്വം നല്‍കി. പ്രവാസ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും ജോലിത്തിരക്കുകള്‍ക്കിടയിലും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും എങ്ങനെ നിലനിര്‍ത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരു പ്രവാസി സമൂഹം സൃഷ്ടിക്കുന്നതില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണെന്നും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ കൂടുതല്‍ സജീവമായി മുന്നോട്ടുപോകുമെന്നും സംഘാടകര്‍ അറിയിച്ചു. റഷാദ് കരുമാര അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിദാല്‍ കാരാടന്‍ സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026