l o a d i n g

ഗൾഫ്

സി.ഐ.ഇ.ആര്‍ പൊതുപരീക്ഷ: ജിദ്ദ അല്‍ഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷന്‍ ആരംഭിച്ചുസി.ഐ.ഇ.ആര്‍ പൊതുപരീക്ഷ: ജിദ്ദ അല്‍ഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് 2025-26 അധ്യയന വര്‍ഷത്തില്‍ നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ ജി.സി.സി തല പൊതുപരീക്ഷയില്‍ ജിദ്ദ അല്‍ഹുദാ മദ്റസക്ക് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി.

അഞ്ചാം ക്ലാസില്‍ ബാരിഹ് മുഹമ്മദ് ബഷീര്‍, മുഹമ്മദ് അമാന്‍ ഹഖ്, ദാര ഫിറോസ് ആര്യന്‍ തൊടിക, ഈമാന്‍ റസീന്‍ മുസ്തഫ, ഫാത്തിമ ഷെന്‍സ, ഹവ്വ ഷംസീര്‍, നിഹ അഷ്‌ക്കര്‍ എന്നിവരും, ഏഴാം ക്ലാസില്‍ ഇഹാന്‍ സൈദ്, രീഷ് ആഷിഖ്, ഫാത്തിമ ഹെലന്‍, ഫാത്തിമ ജസ ഹെന ജിയാഷ്, മിസ ടി.പി, റെയ യാസിദ്, അലൈഅ ഫഹിം എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അല്‍ഹുദാ മദ്റസ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.

ജിദ്ദയിലെ മലയാളി സമൂഹത്തിനായി സ്ഥാപിതമായ ആദ്യത്തെ മദ്റസയായ അല്‍ഹുദയില്‍ നിലവില്‍ വിവിധ ബാച്ചുകളിലായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നുണ്ട്. തജ്വീദ് നിയമങ്ങള്‍ക്കനുസൃതമായ ഖുര്‍ആന്‍ പഠനത്തിനും, ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഉത്തമ തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ധാര്‍മ്മിക ശിക്ഷണത്തിനുമാണ് മദ്റസ മുന്‍ഗണന നല്‍കുന്നത്.

മദ്റസയില്‍ 2026-27 പുതിയ അധ്യയന വര്‍ഷത്തേക്ക് കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം ആരംഭിച്ചതായി കണ്‍വീനര്‍ ഉമര്‍ കോയ ബേപ്പൂര്‍ അറിയിച്ചു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 0572466073, 0538233679.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026