l o a d i n g

ഗൾഫ്

ഇറാന്റെ നീക്കങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭ; വരുമാന വ്യവസ്ഥക്കും വിദേശ ട്രെയിനികള്‍ക്കുള്ള പ്രത്യേക വിസക്കും അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

ജിദ്ദ: മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇറാന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെയും പ്രകോപനങ്ങളെയും കടുത്ത ഭാഷയില്‍ അപലപിച്ചും, രാജ്യത്തിന്റെ ധനകാര്യ-തൊഴില്‍ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ക്ക് അംഗീകാരം നല്‍കിയും സൗദി മന്ത്രിസഭാ യോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുതിയ 'സ്റ്റേറ്റ് റവന്യൂ സിസ്റ്റം' അംഗീകരിച്ച യോഗം, അന്താരാഷ്ട്ര ട്രെയിനികള്‍ക്കായി പ്രത്യേക വിസ സംവിധാനം ഏര്‍പ്പെടുത്താനും അനുമതി നല്‍കി.

യോഗത്തിന്റെ തുടക്കത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ കിരീടാവകാശി മന്ത്രിസഭയെ ധരിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ ഇരുനേതാക്കളും ധാരണയായി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങളും ഇരുവരും ഫോണിലൂടെ ചര്‍ച്ച ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചകളുടെ വിജയകരമായ ഫലങ്ങളെക്കുറിച്ചും കിരീടാവകാശി വിശദീകരിച്ചു. സൗദി വിഷന്‍ 2030, കാനഡയുടെ സാമ്പത്തിക വളര്‍ച്ചാ അജണ്ട എന്നിവ മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സംയുക്ത സഹകരണം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. എനര്‍ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഖനനം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ഒപ്പുവെച്ച സുപ്രധാന കരാറുകളെയും 'സൗദി-കനേഡിയന്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍' രൂപീകരണത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു.

മേഖലയില്‍ ഇറാന്‍ തുടരുന്ന ഭീഷണിക്കെതിരെ കടുത്ത നിലപാടാണ് യോഗം സ്വീകരിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയും അയല്‍രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ജോര്‍ദാന്‍ എന്നിവയ്ക്ക് നേരെയും ഇറാന്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറുകളുടെയും ലംഘനമായ ഇത്തരം നടപടികള്‍ മേഖലയിലെ സ്ഥിരത തകര്‍ക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സൗദിക്ക് നേരെ തങ്ങളുടെ മണ്ണില്‍നിന്ന് ആക്രമണങ്ങള്‍ അനുവദിക്കില്ലെന്ന ഇറാഖിന്റെ ഉറപ്പിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

സിറിയയുടെ മേലുള്ള ഭീകരവാദ രാഷ്ട്രപദവി റദ്ദാക്കാനുള്ള യു.എസ് നീക്കങ്ങളെ സ്വാഗതം ചെയ്ത മന്ത്രിസഭ, സിറിയയില്‍ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ അറിയിച്ചു. കൂടാതെ, വിവിധ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കാന്‍ നിരവധി ധാരണാപത്രങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ഗ്വാട്ടിമാല, അല്‍ബേനിയ, അര്‍മേനിയ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിലെ സഹകരണ കരാറുകളില്‍ ഒപ്പിടാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് യോഗം അധികാരം നല്‍കി.

തുര്‍ക്കി, ബ്രസീല്‍, സിംഗപ്പൂര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുമായി അഴിമതി വിരുദ്ധ പ്രവര്‍ത്തനം, ഓഡിറ്റിങ്, സന്നദ്ധ മേഖല എന്നീ രംഗങ്ങളില്‍ സഹകരിക്കാനുള്ള ധാരണാപത്രങ്ങള്‍ക്കും അംഗീകാരമായി. കായിക-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ പുരോഗതിയും കാര്‍ഷിക-ടൂറിസം വികസന ഫണ്ടുകളുടെ അന്തിമ കണക്കുകളും വിലയിരുത്തിയാണ് മന്ത്രിസഭാ യോഗം അവസാനിച്ചത്.

Photo

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026