l o a d i n g

ഗൾഫ്

സൗദിയില്‍ എളുപ്പമെത്താം; ഇന്ത്യ അടക്കം ആറു രാജ്യങ്ങള്‍ക്ക് സൗദിയുടെ പുതിയ വിസ പാക്കേജ് സൗകര്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

റിയാദ്: വിമാന ടിക്കറ്റും താമസസൗകര്യവും ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഒരുമിച്ച് ലഭ്യമാക്കുന്ന പുതിയ 'വിസ പാക്കേജ്' പദ്ധതിയില്‍ ഇന്ത്യ അടക്കം ആദ്യ ഘട്ടത്തില്‍ ആറ് രാജ്യങ്ങളെ സൗദി അറേബ്യ ഉള്‍പ്പെടുത്തി. ഇന്ത്യക്കു പുറമെ, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് നിലവില്‍ ഈ സേവനം ലഭ്യമാകുകയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

പ്രത്യേകം വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് പകരം, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി വിമാന ടിക്കറ്റും ലൈസന്‍സുള്ള ഹോട്ടല്‍ താമസവും ഇലക്ട്രോണിക് വിസയും ഒറ്റ ബുക്കിങ് പ്രക്രിയയിലൂടെ സ്വന്തമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പാക്കേജ് ബുക്കിങ് പൂര്‍ത്തിയാക്കി പരമാവധി 48 മണിക്കൂറിനുള്ളില്‍ വിസ ഓണ്‍ലൈനായി ലഭിക്കും. ഇതിനായി സൗദി എംബസി സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.

അംഗീകൃത ട്രാവല്‍ ഏജന്‍സികളായ 'റെസര്‍വല്‍', 'അല്‍മോസാഫര്‍' എന്നിവയ്ക്കാണ് നിലവില്‍ ഈ സേവനം നല്‍കാനുള്ള അനുമതിയുള്ളത്. ഡിജിറ്റലായി പണമടച്ചുകഴിഞ്ഞാല്‍ വിസ, യാത്രാ ഇന്‍ഷുറന്‍സ്, മറ്റ് യാത്രാ രേഖകള്‍ എന്നിവ ഇമെയില്‍ വഴി ലഭ്യമാകും.

മൂന്ന് മാസത്തെ കാലാവധിയുള്ള സിംഗിള്‍-എന്‍ട്രി ടൂറിസ്റ്റ് വിസയാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് കുറഞ്ഞത് രണ്ട് ദിവസവും കൂടിയത് 88 ദിവസവും വരെ തങ്ങാം. പാക്കേജ് റദ്ദാക്കിയാല്‍ വിസയും സ്വയം റദ്ദാക്കപ്പെടും. വിസ മാത്രം പ്രത്യേകം റദ്ദാക്കാന്‍ കഴിയില്ല.

റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റും, കുറഞ്ഞത് നാല് സ്റ്റാര്‍ റേറ്റിങ്ങുള്ള ലൈസന്‍സുള്ള ഹോട്ടലിലെ താമസവും ഇലക്ട്രോണിക് വിസ അപേക്ഷയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ആദ്യ രണ്ട് ദിവസത്തേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 4,000 സൗദി റിയാലാണ് പാക്കേജ് നിരക്ക്. തുടര്‍ന്നു വരുന്ന ഓരോ ദിവസത്തിനും 1,000 റിയാല്‍ വീതം അധികമായി നല്‍കണം.

ടിക്കറ്റുകള്‍ക്കും താമസത്തിനും പുറമെ ഇവന്റ് ടിക്കറ്റുകളും വിനോദ പരിപാടികളും ഓപ്ഷണല്‍ സേവനങ്ങളായി പാക്കേജില്‍ ഉള്‍പ്പെടുത്താം. മക്ക, മദീന എന്നീ നഗരങ്ങളിലേക്കുള്ള ഉംറ പോലുള്ള പ്രത്യേക സേവനങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും, സൗദിയില്‍ എത്തിയ ശേഷം വിസ ഉടമകള്‍ക്ക് ഈ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാം. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഈ പദ്ധതിയുടെ ഭാഗമാക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026