l o a d i n g

ഗൾഫ്

ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ 108-ാമത് ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സി കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. അനിതരസാധാരണമായ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുണ്ടായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ ഭരണവൈഭവത്തിന്റെ സാക്ഷ്യപത്രങ്ങളാണ് കേരളത്തില്‍ തലഉയര്‍ത്തിനില്‍ക്കുന്ന വന്‍കിട പദ്ധതികളിലധികവുമെന്നും, 'ലീഡര്‍' എന്ന പദത്തിന് ആഴത്തില്‍ അര്‍ഥം നല്‍കിയ നേതാവായിരുന്നു കെ. കരുണാകരനെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത അഡ്വ. എം. റഹ്‌മത്തുള്ള എം.എല്‍.എ. അഭിപ്രായപ്പെട്ടു.

ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള റീജിയണല്‍ കമ്മിറ്റിയുടെ ഉപഹാരസമര്‍പ്പണം അഡ്വ. എം. റഹ്‌മത്തുള്ള എം.എല്‍.എയും, ഒഐസിസി വനിതാ വേദിയുടെ ഉപഹാരസമര്‍പ്പണം ജനറല്‍ സെക്രട്ടറി സിമി അബ്ദുല്‍ ഖാദറും നിര്‍വഹിച്ചു. ഒഐസിസി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

ഒഐസിസി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായി, ഹെല്‍പ്പ് ഡെസ്‌ക് ജനറല്‍ കണ്‍വീനര്‍ അലി തേക്കുതോട്, നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ കുമാര്‍ പത്തനംതിട്ട, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍, ഒഐസിസി വനിതാ വേദി ജനറല്‍ സെക്രട്ടറി സിമി അബ്ദുല്‍ ഖാദര്‍, കെഎംസിസി നേതാവ് മൂസ പാണ്ടിക്കാട്, വിവിധ ജില്ലാ, ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍ സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026