l o a d i n g

ഗൾഫ്

അഡ്വ. എം. റഹ്‌മത്തുല്ല എം.എല്‍.എയ്ക്ക് ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സിയുടെ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

ജിദ്ദ: മഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. എം. റഹ്‌മത്തുല്ലക്ക് ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി. ജിദ്ദ ഷറഫിയ്യ ക്വാളിറ്റി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. മഞ്ചേരിയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹത്തെ ഹൃദയപൂർവ്വമാണ് പ്രവാസി സമൂഹം വരവേറ്റത്.

ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുലൈമാൻ കൊടവണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രവാസി സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സുനീർ ബാബു പൊറ്റയിൽ നിർവഹിച്ച ഖിറാഅത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മൂസ പട്ടത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി അംഗം നസീർ വാവ കുഞ്ഞു, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹി അബൂട്ടി നിലമ്പൂർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ചടങ്ങിൽ വെച്ച് വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അഡ്വ. എം. റഹ്‌മത്തുല്ലക്ക് ഹാരസമർപ്പണം നടത്തി. ജിദ്ദ കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി, മഞ്ചേരി മുൻസിപ്പൽ കമ്മറ്റി, പാണ്ടിക്കാട് പഞ്ചായത്ത് കമ്മറ്റി, തൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റി, കീഴാറ്റൂർ പഞ്ചായത്ത് കമ്മറ്റി, എടപ്പറ്റ പഞ്ചായത്ത് കമ്മറ്റി എന്നിവർ എം.എൽ.എയെ ഹാരമണിയിച്ച് ആദരിച്ചു. കൂടാതെ ചടങ്ങിൽ വെച്ച് ഹജ്ജ് വളണ്ടിയർമാരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തു.

നൂതനമായ പല വികസനങ്ങളും മഞ്ചേരിയിൽ നടപ്പിലാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ ഉയർന്നുവന്ന ആവശ്യങ്ങളോട് പ്രതികരിക്കവെ എം.എൽ.എ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങളിലൂടെ മഞ്ചേരി നഗരത്തെ ആധുനിക രീതിയിൽ മാറ്റിയെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും മെഡിക്കൽ കോളേജിന്റെ കാര്യത്തിലും മഞ്ചേരി ടൗൺ മാനേജ്‌മെന്റിന്റെ കാര്യത്തിലും അതീവ ശ്രദ്ധ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മഞ്ചേരിയിൽ ഒരു ഐ.ടി ഹബ്ബ് യാഥാർത്ഥ്യമാക്കുക, മണ്ഡലത്തിനായി ഒരു പ്രത്യേക വിനോദസഞ്ചാര കേന്ദ്രം ഒരുക്കുക, കുടുംബങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാൻ ഒരു ഹാപ്പിനസ് സെന്റർ നിർമ്മിക്കുക തുടങ്ങിയ പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും, സാധാരണക്കാരന്റെ വിയർപ്പിന്റെ വിലയറിഞ്ഞ് മഞ്ചേരിയെ കൂടുതൽ സുന്ദരമാക്കി മാറ്റാൻ പ്രവാസികളുടെ പൂർണ്ണ പിന്തുണയോടെ ഈ അഞ്ച് വർഷം കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും മറുപടി പ്രസംഗത്തിൽ അഡ്വ. എം. റഹ്‌മത്തുല്ല എം.എൽ.എ ഉറപ്പുനൽകി. ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി ട്രഷറർ കുഞ്ഞി മുഹമ്മദ് കൊമ്പൻ നന്ദി രേഖപ്പെടുത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026