l o a d i n g

ഗൾഫ്

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്ത് ബഹ്റൈന്‍; വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

മനാമ- രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇറാന്‍ നിരന്തരമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശത്രുതാപരമായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ വഴി ഇറാന്‍ തങ്ങളുടെ ആവര്‍ത്തിച്ചുള്ള ശത്രുതാ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെ രാജ്യത്തിനു നേരെ ഉണ്ടായ നിരവധി ഇറാനിയന്‍ വ്യോമാക്രമണങ്ങളെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തതായി സൈനിക കമാന്‍ഡ് വ്യക്തമാക്കി. ഉന്നത പോരാട്ട വീര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സൈന്യം ഇതിനെ നേരിട്ടത്. രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങളും ആയുധങ്ങളും സദാ സജ്ജമാണെന്നും ബഹ്റൈന്‍ അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് വീണുകിടക്കുന്ന അപരിചിതമോ സംശയാസ്പദമോ ആയ വസ്തുക്കളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവയില്‍ തൊടുകയോ അടുത്തുപോകുകയോ ചെയ്യരുതെന്നും ജനറല്‍ കമാന്‍ഡ് ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണം. ഇവ സുരക്ഷിതമായി നീക്കം ചെയ്യാന്‍ റോയല്‍ ഫീല്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് പൂര്‍ണ്ണ സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ജനറല്‍ കമാന്‍ഡ് ചൂണ്ടിക്കാട്ടി. രാജ്യത്തോടുള്ള തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ ബഹ്റൈന്‍ സൈനികര്‍ പ്രകടിപ്പിച്ച ഉയര്‍ന്ന ജാഗ്രതയിലും പോരാട്ട വീര്യത്തിലും അഭിമാനിക്കുന്നതായും കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും, എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക ചാനലുകള്‍ വഴി പുറത്തുവരുന്ന വാര്‍ത്തകള്‍ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026