l o a d i n g

ഗൾഫ്

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷം: ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ റദ്ദാക്കിയതായി ട്രംപ്, എണ്ണ വില കൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

അങ്കാറ/ദുബായ്: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ സൈന്യം ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.

എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തെക്കന്‍ തീരപ്രദേശങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA റിപ്പോര്‍ട്ട് ചെയ്തു. കിഷ് ദ്വീപിന് മുകളിലൂടെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേള്‍ക്കുകയും ബന്ദര്‍ അബ്ബാസ്, കൊണാരക്, ചബഹാര്‍ എന്നീ തുറമുഖ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടക്കുകയും ചെയ്തു. ചബഹാറിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 80-ലധികം ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യോമാക്രമണം നടത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ യൂണിറ്റുകള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, റെവല്യൂഷണറി ഗാര്‍ഡിന്റെ ചെറിയ ബോട്ടുകള്‍ എന്നിവയാണ് തകര്‍ത്തത്.

ചൊവ്വാഴ്ച മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്നാണ് യു.എസ് വിശദീകരണം. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതസ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് യു.എസ് ലക്ഷ്യം. ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ അമേരിക്കന്‍ ഭാഗത്ത് ആള്‍പായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. കുവൈറ്റ് പ്രതിരോധ സേന രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും പ്രതിരോധിച്ചു നശിപ്പിച്ചു.

വെടിനിര്‍ത്തല്‍ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില എട്ട് ശതമാനം ഉയര്‍ന്നു. യു.എസിന്റെ പുതിയ ആക്രമണങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇരുവിഭാഗത്തോടും സംയമനം പാലിക്കാനും പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മേഖലയില്‍ അയ്യായിരത്തിലധികം നാവികര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രം: ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ കുഹെസ്താകില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഒരു തുറമുഖത്ത് നിന്ന് പുക ഉയരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026