l o a d i n g

ഗൾഫ്

അമേരിക്കയുടെ പുതിയ വ്യോമാക്രമണം: ഇറാനില്‍ കനത്ത സംഘര്‍ഷം; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും ജഗ്രതാ നിര്‍ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന്, ഇറാനില്‍ അമേരിക്ക പുതിയ ഘട്ട വ്യോമാക്രമണങ്ങള്‍ നടത്തി. ജൂണ്‍ 17-ലെ സമാധാന ഉടമ്പടി പ്രകാരം ഇറാനില്‍ നിന്നുള്ള എണ്ണ വില്‍പ്പനയ്ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ അമേരിക്ക പിന്‍വലിക്കുകയും എണ്ണ കയറ്റുമതി ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ്, ബന്ദര്‍ അബ്ബാസ്, സിരിക്, ഖെഷ്ം ഐലന്‍ഡ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ പരമാധികാരിയായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ വിലാപയാത്രയും സംസ്‌കാരച്ചടങ്ങുകളും നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായത്. ശോകമൂകമായ ഈ അന്തരീക്ഷത്തില്‍ ആക്രമണങ്ങള്‍ നടത്തരുതെന്ന് ടെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അമേരിക്ക അത് അവഗണിക്കുകയായിരുന്നു.

പ്രധാന വാണിജ്യ കപ്പലുകളായ മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയേന്തിയ 'എം/ടി അല്‍ റെകയാത്ത്', സൗദി അറേബ്യയുടെ 'എം/ടി വെദ്യാന്‍', ലൈബീരിയയുടെ 'എം/ടി സൈപ്രസ് പ്രോസ്‌പെരിറ്റി' എന്നീ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ജൂലൈ 7-ന് പുതിയ ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍കോം) അറിയിച്ചു. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് & കണ്‍ട്രോള്‍ നെറ്റ്വര്‍ക്കുകള്‍. തീരദേശ റഡാര്‍ സൈറ്റുകള്‍. കപ്പല്‍ നാശക മിസൈല്‍ സംവിധാനങ്ങള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ 60ല്‍ അധികം ചെറുപട്ടാള ബോട്ടുകള്‍. മൊത്തത്തില്‍ 80-ലധികം ലക്ഷ്യങ്ങളാണ് പ്രിസിഷന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്.

തിരിച്ചടിച്ചതിന്റെ ഭാഗമായി ഇറാന്‍ ബുഷെര്‍ പ്രവിശ്യയിലെ ഖോര്‍മുജിന് മുകളില്‍ വെച്ച് അമേരിക്കയുടെ എംക്യൂ-9 ഡ്രോണ്‍ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചു വീഴ്ത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി.) അവകാശപ്പെട്ടു. കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ ശത്രുക്കളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായും രാജ്യത്ത് ഉടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും കുവൈറ്റ് സൈന്യം അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടരുതെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഹ്‌റൈനിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയുടേത് അക്രമണോത്സുകമായ നടപടിയാണെന്നും ഇതിന് തക്കതായ കടുത്ത മറുപടി നല്‍കുമെന്നും ഇറാന്റെ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ വിദേശ ഇടപെടല്‍ അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നങ്ങളും നിലവിലെ സംഘര്‍ഷങ്ങളും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാറ്റോ നേതാക്കളും അങ്കാറയില്‍ ചര്‍ച്ച ചെയ്യും. ഖാംനഇയുടെ ഭൗതികശരീരം അന്തിമോപചാരത്തിനായി ഇറാഖിലെ നജഫിലെത്തിച്ചിട്ടുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026