l o a d i n g

ഗൾഫ്

ബഷീര്‍ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാര്‍ഡ് ദാനവും നടത്തി

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 7, 2026

ദോഹ: അക്ഷരങ്ങളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ദീപ്തമായ സ്മരണ പുതുക്കി പ്രവാസി ദോഹ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. എം.ടി വാസുദേവന്‍ നായര്‍ പ്രബന്ധരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു. റേഡിയോ മലയാളം ആര്‍.ജെ രതീഷ് നടത്തിയ അനുസ്മരണ പ്രഭാഷണം ബഷീറിയന്‍ ഓര്‍മ്മകളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോയി.

ബഷീറിന്റെ അപൂര്‍വ്വ ശബ്ദരേഖകള്‍ കോര്‍ത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സില്‍ 'ബഷീറിയന്‍ മാന്ത്രികത' നിറച്ചു. ബഷീറിന്റെ സാഹിത്യ സംഭാഷണങ്ങളും ജീവിത സന്ദര്‍ഭങ്ങളും സദസ്സിലുണ്ടായിരുന്നവരുമായി പങ്കുവെച്ചുകൊണ്ട് നടത്തിയ ആവതരണം തികച്ചും ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി.

പ്രവാസി ദോഹയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 29-ാമത്പ്രവാസി ദോഹ ബഷീര്‍ അവാര്‍ഡിന് അര്‍ഹനായ ഒ.എല്‍. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുന്‍ ചെയര്‍മാന്‍ സി.വി. റപ്പായി വിശദീകരിച്ചു. ചടങ്ങില്‍ പ്രവാസി ദോഹയുടെ മുന്‍ രക്ഷാധികാരികൂടിയായിരുന്ന എം.ടി. വാസുദേവന്‍ നായരുടെ സ്മരണാര്‍ത്ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ അമല്‍ ഫര്‍മീസിനും, ശോഭ നായര്‍ക്കും ക്യാഷ് അവാര്‍ഡും ഉപഹാരവും സി വി റപ്പായിയും, കെ എം വര്‍ഗീസും ചേര്‍ന്ന് സമ്മാനിച്ചു.

ആര്‍ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകാംഗം ബഷീര്‍ ഉപഹാരം നല്‍കി. പ്രവാസി ദോഹ ചെയര്‍മാന്‍ കെ.എം. വര്‍ഗീസ്, അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാല്‍ ചേറ്റുവ, അമല്‍ ഫര്‍മീസ്, ശോഭ നായര്‍ എന്നിവര്‍ സംസാരിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026