l o a d i n g

ഗൾഫ്

ടൂറിസം വിസ എളുപ്പം ലഭ്യമാക്കാന്‍ സൗദിയില്‍ പാക്കേജ് വിസ പൈലറ്റ് പദ്ധതിക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

റിയാദ്: തിരഞ്ഞെടുത്ത വിപണികളില്‍ അംഗീകൃത ജനറല്‍ ട്രാവല്‍, ടൂറിസം സേവന ദാതാക്കള്‍ വഴി 'പാക്കേജ് വിസ' (Package Visa) പൈലറ്റ് പദ്ധതിക്ക് സൗദിയില്‍ തുടക്കം. ഏകീകൃത യാത്രാ പാക്കേജിന്റെ ഭാഗമായി അര്‍ഹരായ സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ എളുപ്പത്തില്‍ നേടാന്‍ പുതിയ പദ്ധതി സഹായിക്കും. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവയുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.

ടൂറിസ്റ്റ് ഇ-വിസ, അറൈവല്‍ വിസ, സ്റ്റോപ്പവര്‍ ട്രാന്‍സിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെയാണ് സൗദി അറേബ്യ പാക്കേജ് വിസയും അവതരിപ്പിച്ചിരിക്കുന്നത്. 2025-ല്‍ രാജ്യത്തേക്ക് 29 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മുന്‍പത്തെ ഇത്തരം പദ്ധതികള്‍ക്ക് സാധിച്ചിരുന്നു. സൗദിയിലേക്കുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും ലഭ്യവുമാക്കാനുള്ള പ്രതിബദ്ധതയാണ് ഈ പുതിയ സംരംഭമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖത്തീബ് വ്യക്തമാക്കി.

'സൗദി അറേബ്യയുടെ ടൂറിസം കഥ എപ്പോഴും അതിമോഹത്തിന്റെയും തുറന്ന സമീപനത്തിന്റെയും തുടര്‍ച്ചയായ പുരോഗതിയുടെതുമാണ്. പാക്കേജ് വിസയിലൂടെ ഞങ്ങളുടെ ടൂറിസം പങ്കാളികളെ ശാക്തീകരിക്കുക, സന്ദര്‍ശകര്‍ക്കായി യാത്ര ലളിതമാക്കുക, കൂടുതല്‍ സ്മാര്‍ട്ടായ യാത്രാനുഭവം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യടുന്നത്.' - അദ്ദേഹം പറഞ്ഞു.

പാക്കേജിന്റെ പ്രത്യേകതകള്‍
പൈലറ്റ് പദ്ധതിയുടെ ഭാഗമായി അര്‍ഹരായ യാത്രക്കാര്‍ക്ക് അംഗീകൃത ട്രാവല്‍ ദാതാക്കള്‍ വഴി റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകള്‍, ലൈസന്‍സുള്ള ഹോട്ടലുകളിലെ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അപേക്ഷ എന്നിവയെല്ലാം ഒറ്റ പാക്കേജായി ബുക്ക് ചെയ്യാം. കൂടാതെ പ്രത്യേക ഇവന്റുകളും ആക്ടിവിറ്റികളും ടൂറിസം അനുഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ സേവന ദാതാക്കള്‍ക്ക് അനുവാദമുണ്ട്. സന്ദര്‍ശകരുടെ ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ദീര്‍ഘകാല താമസവും കൂടുതല്‍ ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കലിനും ഈ പദ്ധതി സഹായിക്കുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

സേവന നിലവാരം ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍, 24 മണിക്കൂറും ലഭ്യമാകുന്ന സാങ്കേതിക പിന്തുണ, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങിയ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ട്രാവല്‍ ദാതാക്കള്‍ക്ക് മാത്രമാണ് പദ്ധതിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.

രാജ്യത്തിന്റെ ടൂറിസം മേഖല വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ 2025 ലെ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 12.3 കോടിയിലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂറിസ്റ്റുകളാണ് സൗദി അറേബ്യ സന്ദര്‍ശിച്ചത്. ആകെ ടൂറിസം ചെലവ് റെക്കോര്‍ഡ് നേട്ടമായ 304 ബില്യണ്‍ റിയാലിലെത്തി. 2025-ല്‍ ടൂറിസം മേഖലയില്‍ ഏകദേശം 10.3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ഇതില്‍ 47% ശതമാനവും സൗദി വനിതകളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026